നവി മുംബൈ വിമാനത്താവളം കത്തിക്കുമെന്ന് ഡെപ്യൂട്ടി മേയർ ജഗദീഷ് ഗായക്‌വാദ്

0

നിർമ്മാണ ഘട്ടത്തിൽ നിൽക്കുന്ന നവി മുംബൈ വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നൽകിയില്ലെങ്കിൽ വിമാനത്താവളം കത്തിക്കുമെന്നും റൺവേയുടെ നിർമാണം തടസ്സപ്പെടുത്തുമെന്നും
പൻവേൽ ഡെപ്യൂട്ടി മേയർ ജഗദീഷ് ഗായക്‌വാദിന്റെ ഭീഷണി.

എന്നാൽ പൻ‌വേൽ ഡെപ്യൂട്ടി മേയർ ജഗദീഷ് ഗുരുതരമായ ഭീഷണിയാണ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അഭിഭാഷകനായ ഫിജി ഫെഡറിക്ക്. ഡെപ്യൂട്ടി മേയർ മുഴക്കിയ ഭീഷണിക്കെതിരെ മുംബൈ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് അഭിഭാഷകൻ. വിമാനത്താവളങ്ങൾക്ക് പേര് നൽകുന്നതിന് വ്യക്തമായ നയം വേണമെന്നും നിലവിൽ ഇക്കാര്യത്തിലുള്ള കേന്ദ്രനയമെന്താണെന്ന് ആരായണമെന്നും ഹർജിയിൽ പറയുന്നു.

വിമാനത്താവളം തയ്യാറാണോയെന്നും എത്ര ജോലികൾ ബാക്കിയുണ്ടെന്നും ജഡ്ജിമാർ ചോദിച്ചു. 60% ജോലി പൂർത്തിയായതായി തോന്നുന്നുവെന്നും മൂന്ന് റൺവേകളുടെ നിർമാണം നിർത്തിവയ്ക്കുകയും വിമാനത്താവളം കത്തിക്കുമെന്ന് വരെയാണ് ഡെപ്യൂട്ടി മേയറുടെ ഭീഷണിയെന്നും പത്ര പ്രസ്താവനകളെ ചൂണ്ടിക്കാട്ടി അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.

ചീഫ്ജസ്റ്റീസ് ദീപാങ്കർ ദത്തയുടെ അധ്യക്ഷതയിലുള്ള ബഞ്ച് ഹർജിയിൽ തുടർവാദം കേൾക്കുന്നത് അടുത്തമാസത്തേക്ക് മാറ്റിവെച്ചു.

കോവിഡ് പശ്ചാത്തലത്തിൽ നിർമ്മാണം മുടങ്ങി കിടക്കുന്ന വിമാനത്താവളത്തിന്റെ ജോലികൾ ഇപ്പോഴും ഭൂമി നിരപ്പാക്കൽ ഘട്ടത്തിലാണ്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പേര് നൽകാനുള്ള നിർദേശത്തിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭ സമരങ്ങളും പ്രസ്താവനകളും നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ വിമാനത്താവളത്തിന് ഛത്രപതി ശിവാജിയുടെ പേര് നൽകണമെന്ന് നിർദ്ദേശവുമായി രാജ് താക്കറെയും രംഗത്തെത്തിയിരുന്നു. വിമാനത്താവളത്തിന്റെ പുതിയ പേര് പ്രഖ്യാപിക്കാൻ പ്രതിഷേധക്കാർ ഓഗസ്റ്റ് 15 വരെ സംസ്ഥാന സർക്കാരിന് സമയപരിധി നൽകിയിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here