വസിഷ്ഠി നദി കരകവിഞ്ഞൊഴുകി; ചിപ്ലുണിൽ വെള്ളപ്പൊക്കം; നൂറുകണക്കിന് ആളുകൾ ഒറ്റപ്പെട്ടു

0

കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന തുടർച്ചയായ മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂൺ നഗരം വെള്ളത്തിൽ മുങ്ങി. നൂറുകണക്കിന് താമസക്കാരാണ് ഇതോടെ കുടുങ്ങിയത്. നഗരത്തിന്റെ ജീവിതമാർഗമായ വസിഷ്ഠി നദി കര കവിഞ്ഞൊഴുകാൻ തുടങ്ങിയതാണ് അപകടാവസ്ഥക്ക് കാരണമായത്. ജില്ലാ അധികൃതർ പറഞ്ഞു. വെള്ളപ്പൊക്കം കാരണം ചിപ്ലൂണിലേക്ക് റോഡ് മാർഗം എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്.

പല വീടുകളുടെയും ഒന്നാം നില വരെ വെള്ളത്തിൽ മുങ്ങി. എട്ട് മുതൽ പത്ത് അടി വരെ ജലനിരപ്പ് ഉയർന്നതായാണ് അറിയാൻ കഴിഞ്ഞത്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) രണ്ട് ടീമുകളെയും രക്ഷാപ്രവർത്തന ബോട്ടുകളെയും സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

വെള്ളപ്പൊക്ക സാഹചര്യം ഗുരുതരമാണെങ്കിലും നിയന്ത്രണത്തിലാണെന്നാണ് രത്‌നഗിരി ജില്ലാ കളക്ടർ ബി എൻ പാട്ടീൽ അറിയിച്ചത്. 2005 ലെ വെള്ളപ്പൊക്കത്തേക്കാൾ മോശമാണ് ഈ വെള്ളപ്പൊക്കം എന്ന് പ്രദേശവാസികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here