മുംബൈയിൽ മലയാളി യുവ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി

0

തിരുവന്തപുരം നാലഞ്ചിറ സ്വദേശികളായ അജയകുമാർ, സുജ എന്നിവരേയാണ് ഇവർ താമസിച്ചിരുന്ന ലോവർ പരേൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.

മുംബൈയിൽ ലോവർ പരേൽ ജി കെ മാർഗ് ഭാരത് ടെക്സ്റ്റൈൽ മിൽ ടവറിലായിരുന്നു താമസം. സുജ ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരിയാണ് . 30 വയസ്സായിരുന്നു. അജയ്‌കുമാർ Sonda എന്നൊരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. 34 വയസ്സായിരുന്നു.

ഇവർ 6 മാസം മുൻപാണ് വിവാഹിതരായത് എന്നാണ് അറിയാൻ കഴിഞ്ഞത്. ദമ്പതികളുടെ മൃതദേഹം ഇപ്പോൾ മുംബൈയിലെ നായർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഭൗതിക ശരീരം നാളെ ജന്മനാടായ തിരുവനന്തപുരം നാലഞ്ചിറയിലേക്ക് കൊണ്ട് പോകുകയെന്ന് നോർക്ക ഡവലപ്മെന്റ് ഓഫീസറും ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുമായ ശ്യാം കുമാർ അറിയിച്ചു. കേരളത്തിലേക്ക് കൊണ്ട് പോകുവാനുള്ള ഏർപ്പാടുകൾ പൂർത്തിയാക്കി. മരിച്ച അജയ്‌കുമാറിന്റെ സഹോദരൻ അരുൺ മുംബൈയിൽ എത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here