ബോക്സ് ഓഫീസ് ഭരിക്കാനൊരുങ്ങി മോഹൻലാൽ

0

ഇന്ന് മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള ടീമുകൾ ഒന്നിക്കുന്ന സിനിമ എന്ന രീതിയിലാണ് ബ്രോ ഡാഡി പ്രതീക്ഷ ഇരട്ടിപ്പിക്കുന്നത്. മോഹൻലാൽ എന്ന വലിയ ബ്രാൻഡിനോടൊപ്പം ലൂസിഫർ തിളക്കത്തിന്റെ പിന്ബലവുമായി പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധാന മേലങ്കി അണിയുന്ന ചിത്രം കൂടിയാണ് ‘ബ്രോ ഡാഡി’. മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ശീർഷകം തന്നെ ഒരുപാട് രസകരമാണ്. തന്റെ കഴിഞ്ഞ ചിത്രത്തിൽ നിന്നും വ്യത്യസ്തമായ ട്രാക്കിലാണ് ബ്രോ ഡാഡി ഒരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു കുടുംബ നാടകമാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ലൂസിഫർ രണ്ടാം ഭാഗം മാറ്റി വച്ചിട്ടാണ് മോഹൻലാൽ -പൃഥ്വിരാജ് – ആന്റണി ടീം ബ്രോ ഡാഡിയുമായി രംഗത്തെത്തിയിരിക്കുന്നത്. എമ്പുരാൻ വീണ്ടുമൊരു ആക്ഷൻ ത്രില്ലർ ആണെന്നിരിക്കെ അതിനു മുൻപായി ഒരു ഫാമിലി എന്റർടൈനർ ആകാമെന്ന തീരുമാനത്തിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനോടൊപ്പം തന്നെ
ആന്റണി പെരുമ്പാവൂർ ജിത്തു ജോസഫിനോടൊപ്പം ദൃശ്യം പോലെ തന്നെ ഏറെ നിഗൂഢതകൾ നിറഞ്ഞ മറ്റൊരു മോഹൻലാൽ ചിത്രവും അണിയറയിൽ ഒരുക്കുന്നുണ്ട് . ഇത് കൂടാതെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന 3D ചിത്രത്തിന്റെ ചിത്രീകരണവും പുരോഗമിക്കുന്നു . പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ഒരു സ്പോർട്സ് ഡ്രാമയും അണിയറയിലാണ്

ഇതിനെല്ലാം പുറമെ മോഹൻലാലിൻറെ മരക്കാർ, ആറാട്ട് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളും റിലീസ് കാത്തിരിക്കയാണ്.

കോവിഡ് നിയന്ത്രണങ്ങൾ കഴിയുന്നതോടെ തീയറ്ററുകൾ കാത്തിരിക്കുന്നത് ഒന്നിന് പുറകെ ഒന്നായി വൈവിധ്യം നിറഞ്ഞ നിരവധി മോഹൻലാൽ ചിത്രങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here