ഗ്ലാമർ ചിത്രങ്ങൾ പങ്ക് വച്ച് അമല പോൾ

0

മലയാളത്തിൽ ഒട്ടനവധി നല്ല ചിത്രങ്ങൾ ചെയ്ത അമല പോൾ മോഹൻലാൽ അടക്കമുള്ള നായകന്മാരോടൊപ്പം
തിളങ്ങിയ യുവ നടിയാണ്. എന്നാൽ പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളിലേക്ക് ചുവട് മാറിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ് . ഇപ്പോഴിതാ തന്റെ ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും കിടിലൻ മേക്കോവർ ചിത്രങ്ങൾ ഷെയർ ചെയതാണ് താരം ശ്രദ്ധ നേടുന്നത്.

അമല പോൾ സോഷ്യൽ മീഡിയകളിൽ പങ്കു വച്ച ചിത്രങ്ങൾ ആരാധകരോടൊപ്പം സഹപ്രവർത്തകരും ഏറ്റെടുത്തിരിക്കയാണ്. പേളി മാണി, റിമ കല്ലിങ്കൽ അടക്കമുളളവരാണ് നടിയുടെ ഫൊട്ടോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. പിന്നീട് മോഹന്ലാലിനോടൊപ്പം റൺ ബേബി റൺ, ലൈല ലൈല, നിവിൻ പൊളിയോടൊപ്പം മിലി, ഫഹദ് ഫാസിലിനോടപ്പം ഒരു ഇന്ത്യൻ പ്രണയ കഥ, ഇയോബിന്റെ പുസ്തകം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും മികച്ച നടിക്കുളള പുരസ്കാരം ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here