മുംബൈയിൽ മലയാളി നവദമ്പതികളുടെ ആത്മഹത്യ ; ജീവനൊടുക്കിയത് കോവിഡിനെ തുടർന്നുണ്ടായ ജീവിതനൈരാശ്യത്തിൽ

0

തിരുവന്തപുരം നാലഞ്ചിറ സ്വദേശികളായ അജയകുമാർ, സുജ എന്നിവരെ കഴിഞ്ഞ ദിവസമാണ് ഇവരുടെ ലോവർ പരേൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുംബൈയിൽ ലോവർ പരേൽ ജി കെ മാർഗ് ഭാരത് ടെക്സ്റ്റൈൽ മിൽ ടവറിലായിരുന്നു ഇവർ താമസിച്ചിരുന്ന യുവ ദമ്പതികൾക്ക് കുറച്ച് മാസങ്ങൾക്ക് മുൻപാണ് കൊറോണ ബാധിച്ചിരുന്നത്. പിന്നീട് അസുഖം ഭേദമായെങ്കിലും ജൂലൈ മാസത്തിൽ വീണ്ടും ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ഇത്തവണ അസുഖം ഭേദമായെങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ വ്യാപകമായിരുന്ന ഡെൽറ്റ പ്ലസ് വകഭേദം അജയകുമാറിന്റെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തുകയായിരുന്നു. അതോടൊപ്പം സുജയുടെ ആരോഗ്യസ്ഥിതിയും വളരെ മോശമായി. ഇത്തരമൊരു അവസ്ഥയിൽ ജീവിക്കാൻ കഴിയില്ലെന്ന ജീവിത നൈരാശ്യമാണ് യുവ ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. സംഭവം ഞെട്ടലോടെയാണ് നഗരത്തിലെ മലയാളി സമൂഹം കേട്ടത്.

സുജ ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരിയാണ് . 30 വയസ്സായിരുന്നു. അജയ്‌കുമാർ സോണ്ട എന്നൊരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. 34 വയസ്സായിരുന്നു. ആറു മാസം മുൻപാണ് അജയ്‌കുമാറും സുജയും വിവാഹിതരായത്.

ഇവരുടെ മൃതദേഹങ്ങൾ മുംബൈയിൽ നിന്നും ഇന്ന് രാവിലെ 7.05 നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുവന്തപുരത്തു എത്തിക്കും. സുജയുടെ ഭൗതിക ശരീരം ബന്ധുക്കളുടെ ആവശ്യപ്രകാരം നോർക്കയുടെ ആംബുലൻസിൽ സ്വദേശമായ കാരക്കോണത്തു എത്തിക്കും. അരുണിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലും എത്തിക്കുമെന്ന് നോർക്ക ഡവലപ്മെന്റ് ഓഫീസറും ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുമായ ശ്യാം കുമാർ അറിയിച്ചു. അജയ് കുമാറിന്റെ സഹോദരൻ അരുണാണ് മുംബൈയിലെത്തി മൃതദേഹങ്ങൾ ഏറ്റു വാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here