മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കയാണ്. പല മേഖലകളും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും ഇടയാക്കി.
ബുധനാഴ്ച രാത്രി മുതൽ മുംബൈയിലും മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലും ഉണ്ടായ കനത്ത മഴയെത്തുടർന്ന് റെയിൽവേ സർവീസുകൾ തടസ്സപ്പെട്ടു. കൊങ്കൺ മേഖലയിൽ ട്രെയിനുകൾ വഴി തിരിച്ചു വിടുകയായിരുന്നു. പല ട്രെയിനുകളുടെ സേവനവും ഭാഗികമായി റദ്ദാക്കി
കഴിഞ്ഞ 24 മണിക്കൂറിൽ കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് 15 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി. ഈ മേഖലയിൽ നാലു സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തത്. റോഡ് ഗതാഗതം താറുമാറായി.
മുംബൈ, സത്താറ, താനെ, പാൽഘർ, രത്നഗിരി, സിന്ധുദുർഗ്, കോലാപ്പുർ, പുണെ, നാസിക് തുടങ്ങി സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും പശ്ചിമ മേഖലകളിലുമായിരുന്നു മഴ ശക്തം. കല്യാൺ, ഡോംബിവ്‌ലി, നവി മുംബൈ, ഉല്ലാസ് നഗർ, ഭിവൺഡി എന്നിവിടങ്ങളിലും കനത്തമഴയാണ് ലഭിച്ചത്.
കൊങ്കൺ മേഖലയിലെ ചിപ്ലുണിൽ ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിലായി. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. അടുത്ത മൂന്നുദിവസങ്ങൾ കൂടി കനത്തമഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കൊങ്കൺ മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. കനത്തമഴയെത്തുടർന്ന് വാഷിഷ്ടി നദി കരകവിഞ്ഞൊഴുകി കൊങ്കൺ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു