ചാള ചില്ലറക്കാരനല്ല; നഗരത്തിൽ കരിമീനെക്കാൾ ഗമയാണ് മത്തിക്ക് !!

0

കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഓൺലൈൻ വിപണിയായ ന്യൂ ഫ്രഷ് മാർട്ടിൽ മത്തി എത്തിയത്. എന്നാൽ വാർത്ത പരന്ന് മണിക്കൂറുകൾക്കകം സംഗതി സോൾഡ് ഔട്ട് ആയി. ഇതോടെ മത്തി കിട്ടാത്തവരുടെ പരാതികളും കൂടിയെന്നാണ് ഓൺലൈൻ സംരംഭകർ പറയുന്നത്. കരിമീന് പോലും ഇത്രയും ഡിമാൻഡ് കണ്ടിട്ടില്ലെന്നും ഇവർ പറയുന്നു.

തൊട്ടടുത്ത വീട്ടിൽ മത്തി കിട്ടിയ വിവരമറിഞ്ഞ് നെരൂളിൽ താമസിക്കുന്ന വീട്ടമ്മ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതോടെ വാരാന്ത്യത്തിൽ കൂടുതൽ സ്റ്റോക്ക് ലഭ്യമാക്കാനുള്ള തിരക്കിലാണ് ഈ മലയാളി സംരംഭം.

മത്സ്യങ്ങളില്‍ മലയാളികളുടെ പ്രിയങ്കരനാണ് ചാള അല്ലെങ്കില്‍ മത്തി. മത്തിയുടെ മാഹാത്മ്യം പറഞ്ഞറിയിക്കേണ്ട ഒന്നാണ്. തുച്ഛമായ വിലയും മെച്ചമായ ഗുണവുമാണ് മത്തിയെ കുറിച്ച് പാണന്മാർ പോലും പാടി നടന്നിരുന്നത് . അമേരിക്കയില്‍ നടന്ന പല പഠനങ്ങളിലും മത്തിയെന്ന ദിവ്യ ഔഷധത്തിന്റെ ഗുണങ്ങള്‍ തെളിയിക്കുന്നുണ്ട്. ഔഷധഗുണത്തെക്കുറിച്ച്‌ അറിയുമ്പോഴാണ് മത്തി മറ്റ് മത്സ്യങ്ങളില്‍ നിന്ന് പ്രസക്തിയേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here