മഹാരാഷ്ട്രയിൽ മഴക്കെടുതി; റായ്‌ഗഡ് ജില്ലയിൽ മണ്ണിടിച്ചിലിൽ 36 മരണം

0

മഹാരാഷ്ട്രയിൽ റായ്‌ഗഡ്  ജില്ലയിൽ മൂന്ന്  ഇടങ്ങളിലായി നടന്ന മണ്ണിടിച്ചിലിൽ 36 പേർ മരിച്ചതായാണ് പ്രാഥമിക വിവരങ്ങളിൽ അറിയാൻ കഴിഞ്ഞത്. 30 ഓളം  പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ ഗോവണ്ടിയിൽ ഒരു വീട് തകർന്നതിനെ തുടർന്ന് 3 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും  ചെയ്തതായും റിപ്പോർട്ട് ചെയ്യുന്നു. 

മുംബൈയിൽ പോയ വാരം കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ 33 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ 72 പേരാണ് മഴക്കെടുതിയിൽ  ഒരാഴ്ചക്കകം മരണപ്പെട്ടത്

 സംസ്ഥാനത് കഴിഞ്ഞ ദിവസങ്ങളിലായി  പെയ്യുന്ന കനത്ത മഴയിൽ  വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.  സത്താരയിൽ  മറ്റൊരു മണ്ണിടിച്ചിൽ 12 പേർ കുടുങ്ങിക്കിടക്കുന്നതായി  റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയോട് ചേർന്നുള്ള ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിരിക്കയാണ്. കൊങ്കൺ വഴിയുള്ള ട്രെയിനുകളെല്ലാം വഴി തിരിച്ചു വിട്ടിരിക്കുകയാണ്. പല സേവനങ്ങളും ഭാഗികമായി റദ്ദാക്കിയാതായാണ് അറിയാൻ കഴിഞ്ഞത്.

ഇത് കൂടാതെ  ചിപ്ലൂണിൽ മണ്ണിടിച്ചിലിൽ   കുടുങ്ങിയ   56  ഗ്രാമീണരെ രക്ഷപ്പെടുത്തി.  കനത്തമഴയെത്തുടർന്ന് വാഷിഷ്ടി നദി കരകവിഞ്ഞൊഴുകി ഈ പ്രദേശം പൂർണമായും വെള്ളത്തിനിടിയിലാണ് . കൊങ്കൺ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.  കഴിഞ്ഞ അമ്പത് വർഷത്തിനുള്ളിൽ ചിപ്ലുണിൽ ഇത്തരത്തിൽ ഒരു വെള്ളപ്പൊക്കമുണ്ടാകുന്നത് ഇതാദ്യമാണെന്ന് പ്രദേശവാസികൾ അറിയിച്ചത്.  കഴിഞ്ഞ 12 ദിവസമായി  പെയ്യുന്ന മഴ ബുധനാഴ്ച രാത്രി കനത്തതോടെയാണ് ഇത്രയധികം വെള്ളം ഉയരാൻ കാരണം. ഒട്ടേറെ മലയാളികളുടെ വീടുകളിലാണ് വെള്ളം കയറിയത്. നൂറുകണക്കിന് വാഹനങ്ങളും വെള്ളത്തിനടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here