മുംബൈയിൽ ലോക്കൽ ട്രെയിൻ ഉടനെ തുടങ്ങണമെന്ന് രാജ് താക്കറെ

0

മുംബൈയിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്കായി ലോക്കൽ ട്രെയിൻ സേവനം തുറന്ന് കൊടുക്കണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ഉടനെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുവാൻ അനുവദിക്കണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടത്. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും എം എൻ എസ് നേതാവ് താക്കീത് നൽകി.

മിക്കവാറും ബിസിനസ്സ് സ്ഥാപനങ്ങളും മുംബൈയിലാണ് പ്രവർത്തിക്കുന്നതെന്നും എല്ലാവർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനാകില്ലെന്നും ജോലിസ്ഥലത്ത് എത്താൻ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടതായി വരുന്നുവെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി. ലോക്കൽ ട്രെയിനുകൾ നഗരത്തിന്റെ ജീവനാഡിയാണ് . ബസ് സർവീസുകൾ പ്രവർത്തിക്കാമെങ്കിൽ എന്ത് കൊണ്ട് ട്രെയിൻ യാത്ര അനുവദിച്ചു കൂടാ എന്നാണ് രാജ് താക്കറെ ചോദിക്കുന്നത്. ലോക്കൽ ട്രെയിൻ നിർത്തി വച്ചിട്ട് ബസ് സർവീസുകൾ തുടരുന്നതിന്റെ പിന്നിലെ യുക്തി എന്താണെന്നും താക്കറെ ചോദിച്ചു

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 374 പുതിയ കോവിഡ് കേസുകളും 8 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ: 15,757. ഇന്ന് 482 പേർക്ക് അസുഖം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 7,09,198 ആയി. നിലവിൽ 5,779 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതെ സമയം മഹാരാഷ്ട്രയിൽ പുതിയ 6573 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here