വേൾഡ് മലയാളീ കൗൺസിൽ ഉമൽ ഖുവൈൻ പ്രൊവിൻസ് പേൾ ഹോട്ടൽ റിസോർട്ടിൽ ആറാം വാർഷിക ആഘോഷം നടന്നു.
പ്രൊവിൻസ് പ്രസിഡന്റ് സുനിൽ ഗംഗാധരൻ സ്വാഗതം ആശംസിച്ചു.
ഗ്ലോബൽ അംബസിഡർ ഐസക്ക് ജോൺ പട്ടാണി പറമ്പിൽ മുഖ്യാതിഥിയായിരുന്നു. അംഗങ്ങൾ ഒരുക്കിയ വിവിധ കലാപരിപാടികൾക്കൊപ്പം വിവിധ പ്രോവിൻസ്, ഗ്ലോബൽ , മിഡിൽ ഈസ്റ്റ് പ്രതിനിധികളും പങ്കെടുത്തു. മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടേത്ത് ഉമൽ ഖുവൈൻ പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
ആഗോള വനിതാ ഫോറവും പ്രാദേശിക വനിതാ ഫോറവും സംയുക്തമായി ആഗോള തലത്തിൽ സംഘടിപ്പിച്ച വാക്കിങ് ഫിറ്റ്നസ് ചലഞ്ച് 2024 ലെ വിജയികളെ ആദരിച്ചു.
മൂന്ന് മാസം നീണ്ട വാക്കിങ് ഫിറ്റ്നസ് ചലഞ്ചിലെ ഒന്ന് മുതൽ നാല് സ്ഥാനം വരെ കരസ്ഥമാക്കിയ വനിതാ വിഭാഗം അംഗങ്ങളായ അനിത സന്തോഷ് , സ്മിത ജയൻ, സിജി സിജൻ , ഉഷ സുനിൽ എന്നിവരെ കൂടാതെ പിന്നണി പ്രവർത്തകരായിരുന്ന റാണി ലിജേഷ് , മിലാന അജിത് , അർച്ചന അഭിഷേക്, വിനയ റെജി , നൂർജഹാൻ ആലിപറമ്പൻ, ഹഫ്സ അർഷാദ് , അഞ്ജന വൈശാഖ്, രേഷ്മി സന്തോഷ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഒപ്പം മിഡിൽ ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തിൽ ഡനൂബ് സ്പോർട്സ് വേൾഡിൽ റീജിയണിലെ എല്ലാ പ്രൊവിൻസുകളും പങ്കെടുത്ത കായിക മാമാങ്കത്തിൽ വിജയികളായ പ്രൊവിൻസിനെ മുൻനിരയിലെത്തിച്ച അംഗങ്ങളെയും ആദരിച്ചു .
ഗ്ലോബൽ വി.സി.മാരായ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, ഗ്ലൊബൽ വനിതാ വിഭാഗംചെയർപേഴ്‌സൺ എസ്തർ ഐസക്, ഷീല റെജി, രേഷ്മ റെജി, മീഡിയ ഫോറം സെക്രട്ടറി വി.എസ്.ബിജുകുമാർ, മിഡ്ലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ , ട്രഷറർ ജൂദിൻ ഫെർണാണ്ടസ്,സെക്രട്ടറി നസീല ഹുസൈൻ, വനിത വിഭാഗം സെക്രട്ടറി മിലാന അജിത്ത്, ബിസിനസ് ഫോറം ചെയർമാൻ സക്കീർ ഹുസൈൻ എന്നിവർ ആശസകൾ അറിയിച്ചു.
ചടങിൽ ഉമൽ ഖുവൈൻ മുതിർന്ന അംഗം മോഹൻ കാവാലത്തിനെ അനുമോദിക്കുകയും കവിയും എഴുത്തുകാനുമായ എം.റ്റി.പ്രദീപ്കുമാറിന്റെ കവിതാ അവലോകനവും ഉണ്ടായിരുന്നു. സംഗീത നിശയോടു കൂടി പരിസമാപ്തി കുറിച്ചു . ഇഗ്നെഷിയസ്, മേരിമോൾ, അലീന, റാണി, മധു എന്നിവർ ഏകോപനം നിർവഹിച്ചു.
- ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ
- ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്
- മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ് പാട്ടീലും വിശിഷ്ടാതിഥികൾ
- നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി
- വയനാടിനു കൈത്താങ്ങ്; ഓണാഘോഷം ആർഭാടരഹിതമായി നടത്തി BSNL ജീവനക്കാർ