മഹാരാഷ്ട്രയിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 192 ആയി ഉയർന്നു. റായ്‌ഗഡ് ജില്ലയിൽ മലയിടിഞ്ഞു വീണതിനെത്തുടർന്ന് കാണാതായവർക്കുള്ള തിരച്ചിൽ നിർത്തി. മൂന്നുദിവസം തിരഞ്ഞിട്ടും കണ്ടെത്താത്തതിനെത്തുടർന്ന് ബന്ധുക്കളുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. വിവിധ ജില്ലകളിൽ നിന്നായി നൂറോളംപേരെ ഇനിയും കണ്ടെത്താനുണ്ട്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് പൂനെ-ബെംഗളൂരു ദേശീയപാതയിലെ രണ്ട് പാതകൾ നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു.
ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് 3.7 ലക്ഷം പേരെയാണ് ഇത് വരെ ഒഴിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗവും സാംഗ്ലി ജില്ലയിൽ നിന്നാണ്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പഞ്ചഗംഗ, കൃഷ്ണ നദികൾ അപകടകരമായ അടയാളത്തിന് മുകളിലായതും ആശങ്ക ഇരട്ടിപ്പിച്ചു.
ദുരിതബാധിത പ്രദേശങ്ങളിൽ 290 റോഡുകളാണ് പ്രളയക്കെടുതിയിൽ തകർന്നത്. 469 റോഡുകളിൽ ഗതാഗതം അടച്ചിരിക്കയാണ്. 800 മേൽപ്പാലങ്ങൾ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി 9.5 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ലായിരുന്നു. കൊങ്കണിൽ വെള്ളപ്പൊക്കം കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും സ്ഥിതി രൂക്ഷമാണ്.

- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര