മാസ്ക് ഇടാൻ മടി; ബിഎംസി നേടിയത് കോടികൾ

0

മുംബൈയിൽ പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കാതെ ചുറ്റിക്കറങ്ങുന്നവരിൽ നിന്ന് ബി.എം.സി.ക്ക്‌ പിഴയിനത്തിൽ ലഭിച്ചത്‌ 61 കോടി രൂപയാണ്. നഗരത്തിൽ കോവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് പൊതുസ്ഥലങ്ങിൽ കർശനമായി മുഖാവരണം ധരിക്കണമെന്ന്‌ കഴിഞ്ഞ വർഷം ബി.എം.സി ഉത്തരവിട്ടിരുന്നത് . ഏറ്റവും പുതിയ കണക്കുപ്രകാരം മുംബൈ നഗരസഭക്ക് പിഴയിനത്തിൽ മാത്രം ലഭിച്ചത് 61,28,62,000 രൂപയാണ്‌. മുംബൈ പോലീസും റെയിൽവേയും പിഴയായി ഈടാക്കിയ തുകയും ഇതിൽ ഉൾപ്പെടുമെന്ന്‌ ബി.എം.സി. അധികൃതർ വ്യക്തമാക്കി.

പിഴയായി ബി.എം.സി.ക്ക്‌ മാത്രം ലഭിച്ചത്‌ 52,53,19,800 രൂപയാണ്‌. മുംബൈ പോലീസിന്‌ 8,25,03,000 രൂപയും പശ്‌ചിമ, മധ്യറെയിൽവേകൾക്ക്‌ 50,39,200 രൂപയും പിഴയിനത്തിൽ ലഭിച്ചു. മുഖാവരണം ധരിക്കാത്തവരിൽ നിന്ന് 200 രൂപയാണ്‌ പിഴ ഈടാക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here