വരികൾക്കിടയിൽ – 33

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0
സ്വന്തം കയ്യിൽ നിന്നും കാപ്പി നിലത്ത് വീണത് വൃത്തിയാക്കുന്ന നെതർലാൻഡ് പ്രധാനമന്ത്രിയുടെ  വീഡിയോ വൈറൽ
  • കഷ്ടം , ഞങ്ങളാണെങ്കിൽ കാപ്പി ഉണ്ടാക്കിയവനെ സസ്‌പെൻഡ്  ചെയ്തേനെ.
കോഴിക്കോട് പട്ടാപ്പകൽ 19  കാരിയെ കുത്തിക്കൊല്ലാൻ ശ്രമം, 26  ദിവസമായിട്ടും പ്രതിയെ പിടികൂടാതെ പോലീസ്
  • ധൃതി പിടിച്ചു അറസ്റ്റു ചെയ്താലും കേസും വിധിയും ഒക്കെ വരാൻ വർഷങ്ങൾ എടുക്കില്ലേ , പിന്നെന്തിനാ  പ്രതിക്കൊരു ബുദ്ധിമുട്ടുണ്ടാക്കുന്നത് അല്ലേ ?
തീവണ്ടിയിലെ ഭക്ഷണം, അളവ് കുറച്ച് ഗുണം കൂട്ടാൻ നിർദേശം  
  • ഗുണമല്ല ,  ആദ്യം കൂട്ടേണ്ടത് ശുചിത്വമാണ് .
പേര് മാറ്റി –  മുഗൾ സരായ് റെയിൽവേ സ്റ്റേഷൻ ഇനി  മുതൽ ദീന ദയാൽ ഉപാധ്യായ് ജംഗ്ഷൻ .
  • റിസർവേഷൻ ഫോമിൽ സ്ഥലം തികയാതെ വരുകയാണെങ്കിൽ കൗണ്ടറിൽ നിന്നും   അഡിഷണൽ ഷീറ്റ് ചോദിച്ചു വാങ്ങാവുന്നതാണ്

രാജൻ കിണറ്റിങ്കര


LEAVE A REPLY

Please enter your comment!
Please enter your name here