വിദ്യാഭ്യാസ ചാനൽ അനിവാര്യമെന്ന് ബോംബെ ഹൈക്കോടതി

0

കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക ചാനൽ തുടങ്ങണമെന്ന നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി.

നിലവിലെ സാഹചര്യത്തിൽ രാജ്യത്തിൻറെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർദേശം. മോശം മൊബൈൽ നെറ്റ്‌വർക്ക് കണക്ഷനുകളാണ് പ്രധാന കാരണം. കൂടാതെ ഈ ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്ന കുട്ടികളിൽ പലർക്കും മൊബൈൽ ഫോണുകൾ വാങ്ങുവാൻ പ്രാപ്തിയില്ലാത്തവരാണെന്നും കോടതി പറഞ്ഞു. മൊബൈൽ ആപ്പുകൾ വഴിയുള്ള ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ ചൂണ്ടി കാട്ടുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്.

ഔറംഗബാദ്, നാഗ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ തനിക്ക് മൊബൈൽ നെറ്റവർക്ക് ലഭിക്കാറില്ലെന്നും ഉൾനാടൻ ഗ്രാമങ്ങളിലെ സ്ഥിതി ഇതിലും പരിതാപകരണമെന്നും ചീഫ് ജസ്റ്റിസ് ദത്ത പറഞ്ഞു. അത് കൊണ്ട് സംസ്ഥാന സർക്കാർ മൊബൈലിനെ മാത്രം വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഫലം കാണില്ലെന്നും ജസ്റ്റിസ് പറഞ്ഞു. കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസത്തിനായി ഒരു പ്രത്യേക ചാനൽ തുടങ്ങുന്ന കാര്യം പരിഗണിക്കണമെന്നും ദത്ത നിർദേശിച്ചു.

സിനിമകൾക്കും വിനോദങ്ങൾക്കുമായി നൂറു കണക്കിന് ചാനലുകൾ ഉള്ളപ്പോൾ വിദ്യാഭ്യാസത്തിനായി മാത്രം ഒരു ചാനലും ഇല്ല. ഗ്രാമപ്രദേശങ്ങളിൽ എല്ലാ വീടുകളും ഒരു ടെലിവിഷൻ സെറ്റ് ഉണ്ട്. ഈ പകർച്ചവ്യാധി സമയത്ത് ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾ കഷ്ടപ്പെടുമ്പോൾ ഇത്തരം പ്രായോഗികമായ പരിഹാരങ്ങൾക്ക് സർക്കാർ മുൻഗണന നൽകണമെന്നും കോടതി നിരീക്ഷിച്ചു. സ്മാർട്ട്ഫോൺ സൗകര്യങ്ങളുടെ അഭാവം മൂലം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും ബെഞ്ച് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here