മഹാരാഷ്ട്ര മഴക്കെടുതി; നാസിക് മലയാളി അസ്സോസിയേഷനും നോർക്കയും സംയുക്തമായി സഹായങ്ങൾ എത്തിച്ചു

0

നാസിക് മലയാളി കൾച്ചറൽ അസോസിയേഷനും നോർക്ക റൂട്ട്സും സംയുക്തമായി കൊങ്കൺ മേഖലയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ആദ്യ ഘട്ട സഹായങ്ങൾ എത്തിച്ചു നൽകി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നൂറിലധികം ഭക്ഷ്യധാന്യ കിറ്റുകൾ (ഏകദേശം രണ്ടായിരം കിലോ ഭക്ഷ്യധാന്യം) മഹാരാഷ്ട്രയിലെ നോർക്ക റൂട്ട്സ് ആസ്ഥാനമായ നവി മുംബൈയിലെ കേരള ഹൗസിലേക്ക് കയറ്റി അയച്ചുവെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

രണ്ടാം ഘട്ട ഭക്ഷണ കിറ്റുകൾ ശനിയാഴ്‌ച്ചയോടെ നോർക്ക ഓഫീസിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻ എം സി എ പ്രവർത്തകർ. കേരള ഹൗസ് നോർക്ക കേന്ദ്രീകരിച്ച് നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കേരള സർക്കാർ അഡീഷണൽ സെക്രട്ടറിയും നോർക്ക ഡവലപ്പ്മെന്റ് ഓഫീസറുമായ ശ്യാംകുമാറാണ്.

നാസിക്കിൽ നടത്തിയ പ്രവർത്തനങ്ങളിൽ എൻ എം സി എ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, സെക്രട്ടറി അനൂപ് പുഷ്പാംഗദൻ, ട്രഷറാർ രാധാകൃഷ്ണൻ പിള്ള ,അഡ്വസ്‌റി കൺവീനർ ജയപ്രകാശ് നായർ , വൈസ്‌ പ്രസിഡന്റ് വിശ്വനാഥൻ പിള്ള , പി ആർ ഓ & ജോയിന്റ് സെക്രട്ടറി ഉണ്ണി വി ജോർജ്, ഹെൽപ്പ് ഡെസ്‌ക്ക് കോഡിനേറ്റർ രാധാകൃഷ്ണൻ റ്റി.വി, ജോയിന്റ് സെക്രട്ടറി വിനോജി ചെറിയാൻ, ശശിധരൻ നായർ , കെ.ജി രാധാകൃഷ്ണൻ , പൂജ ജെ നായർ, ഹരികുമാർ , മുരളീധരൻ, നാരായണൻകുട്ടി നായർ എന്നിവർ പങ്കാളികളായിരുന്നു.

ഭക്ഷ്യധാന്യങ്ങളുമായി നവി മുംബൈയിലേക്ക് പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നാസിക് ഡിസ്‌ട്രിക്റ്റ് സപ്ലൈ ഓഫീസർ ഡോക്ടർ അരവിന്ദ് നർസിർക്കർ നിർവഹിച്ചു. ഉദ്യമത്തോട് നിരവധി മലയാളികളാണ് സഹകരിച്ചതെന്ന് പി ആർ ഓ ഉണ്ണി വി ജോർജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here