ലാറ ദത്തയിൽ ഇന്ദിരാഗാന്ധിയെ കണ്ടത് അക്ഷയ്‌കുമാർ

0

അക്ഷയ് കുമാറിന്റെ ബെൽ ബോട്ടം ട്രെയിലർ പുറത്തിറങ്ങിയതോടെ ലാറ ദത്തയുടെ ഇന്ദിരാഗാന്ധി സംസാര വിഷയമായി.രൂപത്തിലും ശരീരഭാഷയിലും സംസാരത്തിലുമെല്ലാം ഇന്ത്യ കണ്ട ഉരുക്കുവനിതയെ പുനരാവിഷ്കരിക്കയായിരുന്നു ലാറ ദത്ത. എന്നിരുന്നാലും, അതിശയകരമെന്നു പറയട്ടെ, ഈ കഥാപാത്രത്തിനായി ലാറയെ അഭിനയിപ്പിക്കാനുള്ള തീരുമാനം സംവിധായകൻ രഞ്ജിത് എം തിവാരിയുടെ ആയിരുന്നില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തിവാരി പറയുന്നത് “അക്ഷര കുമാർ സാറാണ് ഇന്ദിരാഗാന്ധിയുടെ വേഷം അഭിനയിക്കാൻ ലാറ ദത്തയെ ശുപാർശ ചെയ്യുന്നത്.

എന്നാൽ അക്ഷയ് കുമാറിന് ഒട്ടും പിഴച്ചില്ലെന്നാണ് തിവാരിയുടെ നിഗമനം. മേക്കപ്പ് വിദഗ്ദ്ധനായ വിക്രം ഗെയ്‌ക്ക്‌വാദിന്റെ കരവിരുത് കൂടിയായപ്പോൾ തനിക്ക് ലാറയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് സംവിധായകൻ പറഞ്ഞത്. കൂടാതെ സെറ്റിൽ എത്തുന്നതിന് മുമ്പ് നടി ധാരാളം ഗൃഹപാഠങ്ങൾ ചെയ്തിരുന്നുവെന്നും ചലച്ചിത്രകാരൻ പറയുന്നു.

“ലാറയ്ക്ക് കാണാൻ ഞങ്ങൾക്ക് ധാരാളം ബിബിസി വീഡിയോകളും മറ്റ് ക്ലിപ്പുകളും ലഭിച്ചു, ഇന്ദിര ഗാന്ധി എന്ന കഥാപാത്രത്തിലേക്ക് ലാറ പരകായ പ്രവേശനം നടത്തുകയായിരുന്നു. ആദ്യ ടേക്കിൽ തന്നെ ലാറ റോൾ മികച്ചതാക്കുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

മേക്കപ്പ് ആർട്ടിസ്റ്റ് വിക്രം ഗെയ്ക്വാദ്, ലാറയുടെ ഇന്ദിരാഗാന്ധി മേക്കപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഓരോ തവണയും രണ്ട്-മൂന്ന് ട്രയലുകൾ എടുക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ” ഇന്ദിരാജിക്ക് മൂന്ന് പ്രധാന സവിശേഷതകൾ ഉണ്ട് – സ്വന്തമായൊരു ഹെയർസ്റ്റൈലിനൊപ്പം പുരികങ്ങൾ, മൂക്ക്, തുടങ്ങിയ പ്രത്യേകതകൾ ശ്രദ്ധിച്ചിരുന്നു. ലാറയുടെ പുരികങ്ങളുടെ ആകൃതിയും ശൈലിയും കൂടുതൽ സാമ്യം പുലർത്തുന്നതിനായി പരുവപ്പെടുത്തി. കൂടാതെ ഇന്ദിരാജിയുടേതിന് സമാനമായ ഒരു മൂക്ക് ഉണ്ടാക്കി ലാറയിൽ പ്രയോഗിച്ചു. ടെക്സ്ചർ, സ്റ്റൈൽ, നിറം, കൂടാതെ നരച്ച മുടിയുടെ കോമ്പിനേഷൻ എന്നിവ വഹിക്കുന്നതിനായി വിഗ് വിശദമായി രൂപപ്പെടുത്തി. ധാരാളം ഷേഡിംഗ് ജോലികൾ ഉപയോഗിച്ചാണ് ചുളിവുകൾ സൃഷ്ടിച്ചിരിക്കുന്നത്” വിക്രം ചമയ രഹസ്യം പങ്ക് വച്ചു .

ഒരു വിമാനത്തിന്റെ ഹൈജാക്കിനെക്കുറിച്ചും യാത്രക്കാരെ രക്ഷിക്കുന്നതിനുള്ള ഒരു രഹസ്യ ദൗത്യത്തെത്തിന്റെ ചുരുളഴിയുന്നതാണ് ‘ബെൽ ബോട്ടത്തിന്റെ’ കഥ. അക്ഷയ് കുമാർ നായകനായെത്തുന്ന ചിത്രത്തിൽ ഹുമ ഖുറേഷിയും വാണി കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here