ചെമ്പൂരിൽ തർക്കത്തിനിടെ യുവാവിനെ തലക്കടിച്ച് കൊന്നു; രണ്ടു യുവതികൾ അറസ്റ്റിൽ

0

മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. സുനിൽ ജംഭുൽക്കർ എന്ന 33 കാരനാണ് തലയ്ക്കടിയേറ്റ് മരണപ്പെടുന്നത്. ചെമ്പൂരിലെ വാഷി നാകയിൽ നടന്ന വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു. സംഭവത്തിൽ പ്രതികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മുൻ വൈരാഗ്യമാണ് തർക്കത്തിന് കാരണമായി പോലീസ് കണ്ടെത്തിയത്. ഉഷ മാനെ (22), കരുണ മാനെ (25) എന്നിവരുമായി പഴയ വിഷയത്തെ ചൊല്ലി സുനിൽ ജംഭുൽക്കർ കടുത്ത തർക്കമുണ്ടായതായി പോലീസ് പറയുന്നു. തർക്കത്തിനിടെ, ജംബുൽക്കർ മോശമായ ഭാഷ ഉപയോഗിച്ചതാണ് യുവതികളെ പ്രകോപിപ്പിച്ചത്. രണ്ടു പേരും ചേർന്ന് കൈയ്യിൽ കിട്ടിയ മരത്തടി കൊണ്ട് ഇയാളുടെ തലക്ക് അടിക്കുകയായിരുന്നു. അടിയിൽ ബോധരഹിതനായെങ്കിലും കലി അടങ്ങാതെ തുടർന്ന് തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു.

പോലീസ് സംഘം സ്ഥലത്തെത്തി ജംഭുൽക്കറെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് സ്ത്രീകളെയും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here