മുംബൈയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി വീണു മരിച്ചു

0

മുംബൈയിൽ ഘാട്കോപ്പറിൽ വർഷങ്ങളായി താമസിക്കുന്ന കണ്ണൂർ ഏഴിലോട് സ്വദേശി അഡ്വക്കേറ്റ് പി വി ഷിജുവിന്റെയും അഡ്വ അരുന്ധതിയുടെയും ഏക മകൻ റിഷാൻ (11) ആണ് കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ മരണപ്പെട്ടത്. ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. താമസ സമുച്ചയത്തിലെ ഗാർഡനിൽ ഫുട്ബോൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം.

ഞായറാഴ്ച വൈകുന്നേരം കൂട്ടുകാരുമൊത്ത് കളിക്കവെയാണ് വീണ് പരിക്കേറ്റത്. കാൽ വഴുതി തലയിടിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ സംഭവിച്ച ആഘാതമായിരുന്നു മരണ കാരണം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here