മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് മരണം അഞ്ചായി; ആകെ 66 കേസുകൾ

0

മഹാരാഷ്ട്രയിൽ കോവിഡ് 19 ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. സംസ്ഥാനത്ത് മൊത്തം 66 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രത്‌നഗിരിയിൽ രണ്ട് മരണങ്ങൾ കൂടാതെ മുംബൈ, ബീഡ്, റായ്‌ഗഡ് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളിൽ രണ്ടുപേർ കോവിഷീൽഡ് വാക്‌സിൻ രണ്ടു ഡോസും എടുത്തിരുന്നവരാണ്.

ഡെൽറ്റ പ്ലസ് ബാധിച്ച മൂന്ന് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്. ജൂലൈയിൽ മുംബൈയിൽ മരണമടഞ്ഞ 63 വയസ്സുള്ള ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേരും മുതിർന്ന പൗരന്മാരായിരുന്നു.

വെള്ളിയാഴ്ച, താനെയിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ പുതിയ കേസ് കൂടി കണ്ടെത്തിയതോടെയാണ് സംസ്ഥാനത്തെ കേസുകളുടെ എണ്ണം 66 ആയി ഉയർന്നത്. രോഗം ബാധിച്ച 66 പേരിൽ 61 പേർ സുഖം പ്രാപിച്ചതായി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here