മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ ഓണസ്മരണകൾ പങ്കിടുന്ന മനോഹരമായ മ്യൂസിക് ആൽബവുമായാണ് മുംബൈ മലയാളികൾ ഓണക്കാലത്തെ വർണാഭമാക്കുന്നത്. സുരേഷ് വർമ്മയുടെ രചനയിൽ അനിൽ സൗപർണികം ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ചന്ദ്രശേഖർ, പ്രമോദ്, മധു, സാന്ദ്ര, അക്ഷര എന്നിവർ ചേർന്നാണ്. പശ്ചാത്തലമൊരുക്കിയത് ദിലീപ്, അനിൽ ഗോവിന്ദ് സജു. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സുരേഷ് പള്ളൂർ, നിർമ്മാണം ശില്പി എഞ്ചിനീയറിംഗ് , ജയകൃഷ്ണൻ ആർ വി, രശ്‌മി ജയകൃഷ്ണൻ. ചിത്ര സംയോജനവും വിതരണവും ആംചി മുംബൈ.
ഗാനത്തിന്റെ ദൃശ്യവിഷ്കാരമാണ് ഈ ഓണപ്പാട്ടിനെ വേറിട്ട് നിർത്തുന്നത്. മുംബൈയിലെ ഐക്കോണിക് കേന്ദ്രങ്ങളായ ഗേറ്റ് വേ ഓഫ് ഇന്ത്യ, അമേരിക്കൻ ലൈബ്രറി, സി എസ് ടി, മറൈൻ ലൈൻസ് കൂടാതെ താമസ സമുച്ചയങ്ങളുടെയും പശ്ചാത്തലത്തിലാണ് ഗാന ചിത്രീകരണം ശ്രദ്ധേയമാകുന്നത്. ചുവടുകൾ ചിട്ടപ്പെടിത്തിയിരിക്കുന്നത് പ്രശസ്ത നർത്തകി നിഷ ഗിൽബർട്ട്, ഗോകുല ഗോപി എന്നിവർ ചേർന്നാണ്. നിഷയും ഗോകുലയും കൂടാതെ അനാമിക, കാവേരി, ശ്രുതി മേനോൻ, ശ്വേതാ, അമല, അഞ്ജലി ധൻരാജ് എന്നിവരാണ് നൃത്തച്ചുവടുകളുമായി ദൃശ്യ മികവേകുന്നത്. സതീഷ് നായരും സംഘവും പകർന്ന് നൽകുന്ന പുലിക്കളിയിലും ഓണത്തല്ലിലും ഇതര ഭാഷക്കാരായ കലാകാരന്മാരും അണി ചേരുന്നു.
ഓണം ഒരുമയുടെ മഹോത്സവമാണ്. സമത്വസുന്ദരമായ നന്മ നിറഞ്ഞ ഒരു കാലത്തിന്റെ മധുര സങ്കല്പനങ്ങളുടെ ഉൾപ്പുളകങ്ങളാണ്. ഓണക്കാലത്ത് ഓരോ പ്രവാസി മലയാളിയും മാവേലി നാടിനെ സ്വന്തം വീടുകളിലേക്ക് ആനയിക്കുന്നു. കേരളം കഴിഞ്ഞാൽ ഓണം ഏറ്റവും ജനകീയമായി കൊണ്ടാടപ്പെടുന്നത് മുംബൈ മഹാനഗരിയിലാണ്. ഫ്ലാറ്റുകളിൽ നിന്നും ക്ഷേത്രമുറ്റങ്ങളിലേക്കും പള്ളിയങ്കണങ്ങളിലേക്കും പിന്നെ സബർബൻ സ്റ്റേഷനുകളിലേക്കും കൂറ്റൻ പൂക്കളങ്ങൾ വ്യാസപ്പെട്ടു വളരുമ്പോഴാണ് രണ്ട് തുടർ പ്രളയങ്ങൾ മാവേലി ദിനങ്ങളുടെ നിറം കെടുത്തിയത് തൊട്ടുപിന്നാലെ മഹാമാരിയുടെ കറുത്ത ദിനങ്ങളും . പ്രവാസികളുടെ പൊന്നിൻ ചിങ്ങ സ്മരണകളാണ് കേരളത്തിലെ വിവിധ ഓണാഘോഷങ്ങളുടെ തിരനോട്ടമായി ഈ ആൽബത്തിലൂടെ അവതരിപ്പിക്കുന്നത്. ആൽബം കൈരളി വി തുടങ്ങിയ മ്യൂസിക് ചാനലുകളിലും ആംചി മുംബൈ ഓൺലൈൻ ചാനലിലും റിലീസ് ചെയ്യും.

- ‘മലൈക്കോട്ടൈ വാലിബൻ’: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ക്രൈം ത്രില്ലർ ഗോഡ് ഫാദറിൽ മമ്മൂട്ടിയും മോഹൻലാലും ഫഹദും!!
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി
- ആരാധകരെ ആവേശത്തിലാക്കി ബോളിവുഡ് സൂപ്പർതാരങ്ങൾ
- ലുങ്കി ഡാൻസുമായി ബോളിവുഡ് താരം സൽമാൻ ഖാനും
- അരങ്ങിലും അണിയറയിലും മലയാളികളുടെ കൈയ്യൊപ്പ് ചാർത്തിയ മറാഠി ചിത്രം ശ്രദ്ധ നേടുന്നു
- ആടുതോമയുടെ രണ്ടാം വരവറിയിച്ച് സ്ഫടികം 4കെ ടീസര്.