പരിചിതമായ വീട്; കൈയ്യടി നേടി ഹോം (Movie Review)

0

പരിചിതമായ പ്രമേയവും പുതിയ കാലത്തോട് ചേർത്ത് വയ്ക്കാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പ്രേക്ഷർക്ക് പ്രിയങ്കരമായത്. റോജിൻ തോമസിന്റെ സംവിധാനത്തിൽ ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘ഹോം’ എന്ന ചിത്രം അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി ആമസോൺ പ്രൈമിൽ കൈയ്യടി നേടുകയാണ്.

സൗമ്യനും യാഥാസ്ഥികനുമായ ഒലിവർ ട്വിസ്റ്റും ഭാര്യ കുട്ടിയമ്മയും സിനിമാ സംവിധായകനായ മൂത്ത മകൻ അന്റണിയും യൂടൂബറായ ഇളയ മകനും അടങ്ങുന്ന കൊച്ചു കുടുംബത്തിലെ ജീവിതമാണ് സംവിധായകൻ പറയുന്നത്. ഫോണിൽ നിരന്തരം സമയം ചിലവഴിക്കുന്ന മക്കളുമായി ഇഴയടുപ്പം സൃഷ്ടിക്കാൻ പാട് പെടുന്ന ഇന്ദ്രൻസിന്റെ കഥാപാത്രമാണ് മുഖ്യം. സ്വന്തം ലോകത്ത് അഭിരമിക്കുന്ന മകൻ ആൻറണിയുമായി മാനസികമായ അടുപ്പം സ്ഥാപിക്കാനായി സ്മാർട്ട് ഫോൺ വാങ്ങുന്ന ഒലിവർ നേരിടുന്ന അബദ്ധങ്ങളിലൂടെയാണ് ബന്ധങ്ങളുടെ മൂല്യവും വീടിന്റെ പ്രസക്തിയും സംവിധായകൻ സ്ഥാപിച്ചെടുക്കുന്നത്. അച്ഛന്റെയും മകന്റെയും ജീവിതത്തിലെ സംഘർഷങ്ങൾ ഹാസ്യത്തിൽ കലർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്,

ഫേസ്ബുക്കും സ്മാർട്ട് ഫോണും ഉപയോഗിക്കാൻ പെടാ പാട് പെടുന്ന ഒലിവറും, വാട്സാപ്പ് ഫോർവേഡുകളും ഇൻസ്റ്റാഗ്രാം സ്റ്റോറുകളും കണ്ട് വേവലാതി പെടുന്ന സത്യനും നമുക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളാണ്.

അഭിനയത്തിൽ ഇന്ദ്രൻസും മഞ്ജു പിള്ളയും അതിശയിപ്പിച്ചു. സ്വാഭാവികത കൊണ്ട് മികച്ച് നിന്നത് ശ്രീനാഥ്‌ ഭാസിയും സഹോദരനായി വേഷമിട്ട നസ്ലെൻ കെ ഗഫൂറുമാണ്. നിർമ്മാതാവും നടനുമായ വിജയ് ബാബു, കെ പി എ സി ലളിത തുടങ്ങിയവരും ശ്രദ്ധയമായി.

ഒരു ഫ്രെയിം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ അവസാന സീൻ വരെ കൂടെ കൊണ്ട് പോകാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here