കല്യാൺ ഡോമ്പിവിലിയിൽ  ബിജെപി പ്രവർത്തകർ കോൺഗ്രസിലേയ്ക്ക്

0

ബിജെപി കല്യാൺ ഡോമ്പിവിലി ജില്ലാ ലീഗൽ കമ്മിറ്റി അധ്യക്ഷൻ അഡ്വ.സന്തോഷ് എംബ്രാന്തിരിയുടെ നേതൃത്വത്തിൽ നിരവധി ബിജെപി പ്രവർത്തകർ MPCC ആസ്ഥാനത്തു വച്ചു  കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു.

കല്യാൺ ഡോമ്പിവലി മേഖലയിൽ നിന്ന് നിരവധി ബി ജെ പി പ്രവർത്തകരും നേതാക്കളും  ഇനിയും കോൺഗ്രസ്സ് പാർട്ടിയിലേക്ക് എത്തുമെന്ന് അദ്ദേഹം അറിയിച്ചു. 

കല്യാൺ ഡോമ്പിവലി ജില്ലാ കോൺഗ്രസ്സ് നേതൃത്വവും എംപിസിസി പ്രസിഡന്റ് നാനാ പാട്ടോളെ ,  വർക്കിംഗ്‌ പ്രസിഡന്റുമാരായ നസീം ഖാൻ , ഹുസൈൻ ഡാൽവി , കല്യാൺ ജില്ലാ നിരീക്ഷകൻ  ക്യാപ്റ്റൻ നീലേഷ് പെൻഡാരി   തുടങ്ങിയ നിരവധി നേതാക്കൾ  പങ്കെടുത്ത പ്രത്യേക സമ്മേളനത്തിൽ വച്ചാണ് സന്തോഷ്‌ കോൺഗ്രസ്സ്  പാർട്ടിയിൽ ചേർന്നത്.

സമ്മേളനത്തിൽ കല്യാൺ ഡോമ്പിവിലിയിൽ നിന്നും ജില്ലാ അധ്യക്ഷൻ സച്ചിൻ പോട്ടെ , വർക്കിംഗ്‌ പ്രസിഡന്റ് ജിത്തു ഭോയിർ ജ, MPCC സെക്രട്ടറി സന്തോഷ് കെനെ , ജില്ലാ ഉപാധ്യക്ഷൻ ആന്റണി ഫിലിപ്പ്, ജില്ലാ ജനറൽ സെക്രട്ടറി നെല്ലൻ ജോയി , മഹിളാ കോൺഗ്രസ്സ് അധ്യക്ഷ കാഞ്ചൻ കുൽക്കർണി, സേവാദൾ അധ്യക്ഷൻ ലാൽ ചന്ദ് തിവാരി ,  ജില്ലാ മൈനോരിറ്റി വിഭാഗം പ്രസിഡന്റ് സലിം ഷൈഖ്  , ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ മനീഷ് ദേസലെ , ജില്ലയിലെ വിവിധ ബ്ലോക്ക്‌ പ്രസിഡന്റ്മാർ, മുതിർന്ന നേതാക്കൾ ആയ രവി പാട്ടീൽ , പോളി ജേക്കബ്  മറ്റു സെൽ നേതാക്കൾ,  കോൺഗ്രസ്സ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here