ഇനി മുതൽ രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്ട്രേഷന് സംവിധാനവുമായി ബി.എച്ച് സീരീസിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ഓരോ സംസ്ഥാനത്തിനും പ്രത്യേക രജിസ്ട്രേഷനാണ് നിലവിലുള്ളത്. ഈ സംവിധാനം പലപ്പോഴും വാഹനങ്ങള്‍ മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്ട്രേഷന് ചെയ്യേണ്ടതായ നിയമ നടപടികൾക്ക് വിധേയമാകാറുണ്ട്.
രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന് നിലവിൽ വരുന്നതോടെ
ഇതൊഴിവാക്കാനാകും.
ബി.എച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാം. വാഹന ഉടമക്ക് താല്പര്യമുണ്ടെങ്കില് ഈ സംവിധാനം ഉപയോഗിക്കാം. നിലവില്‍ പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഇത് ഉപയോഗിക്കാനാവുക. നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവും. സംസ്ഥാനാന്തര ട്രാന്‍സ്ഫര്‍ ലഭിക്കുന്ന ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ സംവിധാനം കൂടുതല്‍ പ്രയോജനകരമാവുക. മോട്ടോര്‍വാഹന നിയമത്തിലെ 47 വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് ഒരു വര്‍ഷത്തിലേറെ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിനു വിലക്കുണ്ട്.

- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി
- കെയർ ഫോർ മുംബൈ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ പി ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്യും
- മുളണ്ടിൽ കാണാതായ മലയാളിക്ക് വേണ്ടി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
- നോർക്ക യോഗം നാളെ കേരള ഹൌസിൽ; പി. ശ്രീരാമകൃഷ്ണൻ പങ്കെടുക്കും
- അരങ്ങിലും അണിയറയിലും മലയാളികളുടെ കൈയ്യൊപ്പ് ചാർത്തിയ മറാഠി ചിത്രം ശ്രദ്ധ നേടുന്നു