ഹോമിൽ ഇന്ദ്രൻസ്; കുരുതിയിൽ മാമുക്കോയ – പ്രേക്ഷകരെ ഞെട്ടിച്ച് പഴയകാല നടന്മാർ (Movie Review)

0

ഒരു സാമൂഹിക-രാഷ്ട്രീയ ത്രില്ലറുമായാണ് മനു വാര്യരുടെ ഏറ്റവും ശ്രദ്ധേയമായ സംവിധായക അരങ്ങേറ്റം.
പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം മതവിശ്വാസങ്ങളുടെ പേരിൽ സമൂഹത്തിൽ നിലനിൽക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തെയും കഥയാണ് പറയുന്നത്. തുടക്കം മുതൽ ചിത്രത്തിൽ നിൽ നിൽക്കുന്ന പിരിമുറുക്കവും വയലൻസും ഒരു പക്ഷെ കുടുംബ പ്രേക്ഷകരെ അകറ്റി നിർത്താൻ കാരണമായേക്കും.

മനു വാര്യർ സംവിധാനം ചെയ്ത കുരുതി ഒരു ത്രില്ലറിനപ്പുറം പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട് . കാലിക പ്രസക്തമായ ചിത്രത്തിൽ സമൂഹത്തിനെ വർഗീയ മാനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു

ലോക്ക് ഡൗണിൽ അടച്ചിരിക്കുമ്പോൾ മലയാള സിനിമകൾ സാന്നിധ്യമറിയിച്ചത് ഒടിടി റിലീസുകളിലൂടെയായിരുന്നു. പല സിനിമകളും തീയേറ്ററുകളിൽ കൂടുതൽ പ്രചാരം നേടാൻ കഴിഞ്ഞതും ശ്രദ്ധേയമാണ്. കേരളത്തിനു പുറത്ത് നിരവധി പുതിയ പ്രേക്ഷകരെ മലയാളസിനിമ നേടിയെടുക്കാനും ഓ ടി ടി നിമിത്തമായി. ദൃശ്യം 2, സി യു സൂണ്‍, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഹോം, ജോജി, മാലിക് തുടങ്ങി നിരവധി സിനിമകളാണ് ഓ ടി ടി റിലീസിലൂടെ മാത്രം പ്രേക്ഷക പ്രീതി നേടിയത്. ഈ ശ്രേണിയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്ന ചിത്രമാണ് കുരുതി

മനുഷ്യന്മാര് രണ്ട് കാലിൽ നടക്കാൻ തുടങ്ങിയത് മുതൽ നിർത്താതെ ചെയ്യുന്ന ഒന്നേയുള്ളൂ, തമ്മിൽ തല്ലലും കൊല്ലലും,’ വയോധികനായ മൂസ ഖാദർ പറയുന്ന വാക്കുകൾ ആഴത്തിൽ തറക്കുന്നത് പകയുടെയും വിദ്വേഷത്തിന്റെയും പേരിൽ വാളോങ്ങി നിൽക്കുന്ന യുവതലമുറയുടെ നെഞ്ചിലാണ്.

മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന മനുഷ്യർക്ക് വെളിച്ചം വീശുന്ന സിനിമ പക്ഷെ വലിയൊരു വിഭാഗം പ്രേക്ഷകരോട് സംവദിക്കുവാൻ കഴിയാതെ പോകുന്നു. തിരക്കഥയിലെ പാളിച്ച നവാഗത സംവിധായകന് വെല്ലുവിളിയാകുന്നുണ്ട്. എന്നിരുന്നാലും ചുരുക്കം കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിലെ കഥാപാത്രങ്ങൾക്കെല്ലാം അർഹിക്കുന്ന സ്പേസ് നൽകുവാൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കുരുതിയ്ക്ക് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സംവിധാന മികവിനെയും പ്രമേയത്തെയും അഭിനയ മികവിനെക്കുറിച്ചും സംസാരിക്കുന്നവര്‍ മൂസാക്ക എന്ന മാമുക്കോയയുടെ കഥാപാത്രത്തെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. ചിത്രത്തില്‍ പകരം വെക്കാനില്ലാത്ത അഭിനയമാണ് മാമുക്കോയ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം

സുപ്രിയ മേനോൻ നിർമ്മിച്ച ചിത്രത്തിൽ പൃഥ്വിരാജ്, മുരളി ഗോപി തുടങ്ങിയ താരങ്ങളെ നിഷ്പ്രഭമാക്കിയാണ് മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞ് നിൽക്കുന്ന മാമുക്കോയ ഈ സിനിമയിൽ കൈയ്യടി നേടുന്നത്. ഹോം എന്ന ചിത്രത്തിലൂടെ ഇന്ദ്രൻസിന് ലഭിച്ച ശാപമോക്ഷമാണ് കുരുതിയിലൂടെ മാമുക്കോയയും നേടിയെടുത്തത്. മാമുക്കോയ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളി പ്രേക്ഷകർക്കായി കാത്തുവച്ച വേഷമാണ് മൂസ. ഇത്തരം മൂസമാർക്ക് വേണ്ടിയാണ് കാലം കാത്തിരിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here