അന്താരാഷ്ട്ര പുരസ്‌കാര നിറവിൽ പൂനെ മലയാളി

0

പൂനെ ആസ്ഥാനമായുള്ള ചിഞ്ചുവാഡിലെ വിദ്യാ തിലക് കോളേജ് സ്ഥാപകനായ ഡോ. പ്രകാശ് ദിവാകരൻ ഇന്റര്‍നാഷണല്‍ ഗ്ലോറി അവാര്‍ഡിന് അര്‍ഹനായി.

ഗോവയില്‍ നടന്ന പരിപാടിയില്‍ ബോളിവുഡ് നടനും നിർമ്മാതാവുമായ സോനു സൂദ് പുരസ്‌കാരം കൈമാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം നേടിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, റിസർച്ച് മെത്തഡോളജി, ലീൻ മാനുഫാക്ചറിംഗ്, ഓട്ടോമൊബൈൽ വ്യവസായത്തിലെ ഫലപ്രാപ്തി തുടങ്ങി നാല് പുസ്തകങ്ങളുടെ രചയിതാവാണ് ഡോ. പ്രകാശ് ദിവകരൻ. കായങ്കുളത്തെ പേരുകേട്ട വൈദ്യൻ എം.ജി.ദിവാകരന്റെയും സരസമ്മയുടെയും നാല് മക്കളിൽ മൂത്ത മകനാന് പ്രകാശൻ.

മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ നിന്നും രാജി വച്ച് പുതിയ തലമുറയ്ക്ക് വിദ്യപകര്‍ന്ന് നല്‍കുന്നതില്‍ വ്യാപൃതനായ പ്രകാശ് ദിവാകരനെ തേടി ഇതിനകം നിരവധി പുരസ്‌ക്കാരങ്ങളും എത്തി. 2019 ലെ ഭാരത വിദ്യാഭ്യാസ അവാര്‍ഡ്, 2019 ലെ ഇന്റര്‍നാഷണല്‍ ഗ്ളോറി അവാര്‍ഡ്, ഗോള്‍ഡന്‍ എയിംസ് അവാര്‍ഡ്, ഡോ.റെഡ്ഡി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഡോ. എ.പി. ജെ കലാം അവാര്‍ഡ്, 2020 ലെ അക്കാദമിക് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ് ഉള്‍പ്പെടെയുളള ബഹുമതികള്‍ക്കും അർഹനാണ് ഡോ പ്രകാശ് ദിവാകരൻ.

LEAVE A REPLY

Please enter your comment!
Please enter your name here