പത്തൊമ്പതാം നൂറ്റാണ്ടിൽ പട നായകനായി സുദേവ് നായർ

0

മുംബൈ മലയാളിയായ സുദേവ് നായർ പ്രധാന റോളിലെത്തുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയിൽ അഭിനയിക്കുന്ന സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍, സുദേവ് നായര്‍ തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു നേരത്തെ പുറത്തുവിട്ടത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ അമ്പതിലധികം താരങ്ങൾ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിരവധി മലയാള ചിത്രങ്ങളിലൂടെ ഇതിനകം ശ്രദ്ധ നേടിയ സുദേവ് അവതരിപ്പിക്കുന്ന കഥാപാത്രം പടവീടൻ നമ്പി തിരുവാതാംകൂർ സേനയിലെ രണ്ടാം പടനായകനാണ്. തീണ്ടലും തൊടീലും ഒക്കെ നില നിന്നിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യ കാലത്ത് ജീവിച്ച ഒരു പട്ടാള മേധാവി ആയിരുന്നു പടവീടൻ നമ്പി… പക്ഷേ അയാളുടെ അഹങ്കാരത്തെയും ഔദ്യോദിക ഗർവ്വിനേയും തെല്ലു പോലും കൂസാതെ എതിരിട്ടു നിന്ന താണ ജാതിയിൽ പെട്ട ഒരു പോരാളി അന്നുണ്ടായിരുന്നു. അതാണ് ആറാട്ടു പുഴ വേലായുധപ്പണിക്കർ… അധികാരത്തിൻെറ ശക്തികൊണ്ടും അസാമാന്യ കായികബലം കൊണ്ടും ആരോടും ആജ്ഞാപിച്ചു മാത്രം ശീലിച്ച ഒരു അസാധാരണ വ്യക്തി ആയിരുന്നു പടവീടൻ നമ്പി.. നമ്പിയും വേലായുധനും തമ്മിൽ ഏറ്റു മുട്ടിയപ്പോഴൊക്കെ ഒരു യുദ്ധകാഹളം അന്നാട്ടിൽ മുഴങ്ങിയിരുന്നു. സുദേവ് പടവീടൻ നമ്പിയെ അതിമനോഹരമാക്കിയിരിക്കുന്നുവെന്നാണ് വിനയൻ പോസ്റ്റർ റിലീസ് ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടത്.

പാലക്കാട് സ്വദേശിയായ സുദേവ് ​​ജനിച്ചതും വളർന്നതും മുംബൈയിലാണ്, താനെയിലെ സുലോചനദേവി സിംഘാനിയ ഹൈസ്കൂളിലും . മുളണ്ടിലെ വാസേ കോളേജിലുമായിരുന്നു പഠനം. 2007 ൽ നാഗ്‌പൂർ വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടി. നല്ലൊരു മെയ്യഭ്യാസി കൂടിയായ സുദേവ് മലയാള സിനിമയിൽ കന്നിചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ നടനാണ്. മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങളുള്ള സിനിമകളിൽ സുദേവ് അവിഭാജ്യ ഘടകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here