കല്യാൺ ശ്രീമുത്തപ്പൻ സേവാസമിതിയുടെ വാർഷികാഘോഷം ജൂൺ 16-ന് വൈകിട്ട് അഞ്ചു മുതൽ കല്യാൺ വെസ്റ്റിലെ കെ.സി. ഗാന്ധി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത തെയ്യം കലാകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ ഇ.പി. നാരായണ പെരുവണ്ണാനെ ആദരിക്കും.
തുടർന്ന് സേവാസമിതി പ്രസിഡന്റ് വിജയൻ പൂക്കോത്ത് അധ്യക്ഷനായുള്ള സാംസ്‌കാരിക സമ്മേളനം ഫോക്‌ലോറിസ്റ്റും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമായ ഗിരീഷ് പൂക്കോത്ത് ഉദ്‌ഘാടനം ചെയ്യും.
ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ സി പി ബാബു, ചലച്ചിത്ര നടൻ ജെ പി തകഴി, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ, തെയ്യം കലാകാരൻ ദിനൂപ് പെരുവണ്ണാൻ, വാദ്യ കലാകാരൻ അനിൽ പൊതുവാൾ, ശൈലേഷ് ബാലൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.
സാംസ്കാരിക സമ്മേളനത്തിന് ശേഷം മ്യൂസിക്കൽ കോമഡി ഷോയും അരങ്ങേറും.
ബ്രഹ്മപുരി നിത്യാനന്ദ ആശ്രമം മഠാധിപതി സ്വാമി വിശ്വേശരനന്ദ സരസ്വതി മുഖ്യാതിഥിയായിരിക്കും. മ്യൂസിക്കൽ കോമഡി നൈറ്റ് കലാപരിപാടിയും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 9967474944, 9833630811.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു
- പ്രത്യാശയുടെ ഓണപ്പുലരിയുമായി മുംബൈയിൽ നവകേരള
- നക്ഷത്ര ഫെസ്റ്റിവലിൽ തിളങ്ങി ഡോ.നീന പ്രസാദിന്റെ മോഹിനിയാട്ടം
- കലമ്പൊലി എൻഎസ്എസ് കുടുംബസംഗവും ഓണാഘോഷവും ഒക്ടോബർ 6ന്
- ആർ.എം.പുരുഷോത്തമന്റെ ആകസ്മികവിയോഗം; അനുശോചനയോഗം ഒക്ടോബർ 6ന്
- അണുശക്തിനഗറിൽ ഗാന്ധിജി അനുസ്മരണം