മഹാരാഷ്ട്രയിൽ 3,075 പുതിയ കേസുകൾ ; മരണം 35

0

മഹാരാഷ്ട്രയിൽ 3,075 പുതിയ കോവിഡ് കേസുകളും 35 മരണങ്ങളും ശനിയാഴ്ച റിപ്പോർട്ട് ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കേസുകളുടെ എണ്ണം 64,94,254 ഉം മരണസംഖ്യ 1,38,096 ഉം ആയി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 4,154 അണുബാധകളും 44 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ആശുപത്രികളിൽ നിന്ന് അസുഖം മാറി 3,056 പേരെ ഡിസ്ചാർജ് ചെയ്തതോടെ, സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 63,02,816 ൽ എത്തി.

സംസ്ഥാനത്ത് 2,95,772 പേർ ഹോം ക്വാറന്റൈനിലും 1,954 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും കഴിയുന്നു. 49,796 പേരാണ് ചികിത്സയിൽ.

സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് മുംബൈ നഗരത്തിൽ 361 പുതിയ കോവിഡ് -19 കേസുകളും 4 മരണങ്ങളും രേഖപ്പെടുത്തി. അതേസമയം പുണെ നഗരത്തിൽ 144 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണങ്ങളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here