വായിൽ വെള്ളമൂറും സ്വാദിഷ്ടമായ വിഭവങ്ങൾ; അമ്പതിലേറെ രുചിഭേദങ്ങളുമായി ബിരിയാണി ഹൌസ്

0

പല തരത്തിലുള്ള ബിരിയാണികൾ കഴിച്ചവർക്കും, ബിരിയാണി ഇഷ്ടപ്പെടുന്നവർക്കുമായി ബിരിയാണിയുടെ പുത്തൻ രുചിക്കൂട്ടുകൾ ഒരുക്കുകയാണ് ഒരു മോഡേൺ ഫാസ്റ്റ് ഫുഡ് കേന്ദ്രം. ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള ഡെലിവറി ഔട്ട്ലെറ്റ് പ്ലാറ്റഫോമായ ബിരിയാണി ഹൗസിന്റെ മാസ്റ്റർ ഫ്രാഞ്ചൈസിക്കാണ് അംബർനാഥിൽ തുടക്കമിടുന്നത് .

യുവ സംരംഭകൻ വിഷ്ണു അജയകുമാർ ആരംഭിച്ച ഫാസ്റ്റ് ഫുഡ് കേന്ദ്രമായ ബിരിയാണി ഹൗസിൽ വൈവിധ്യമാർന്ന കബാബുകളും ലഭ്യമാണ്. മുഗളൈ വിഭവങ്ങളിൽ ആദ്യമായി ബിരിയാണി റോളും ഉൾപ്പെടുത്തുന്ന പ്രത്യേകതയും ഇവിടം വ്യത്യസ്തമാക്കുന്നു

സ്വാദിഷ്ടമായ സുഗന്ധമുള്ള അമ്പതിലധികം ദം ബിരിയാണികളാണ് ബിരിയാണി പ്രേമികൾക്കായി അവരുടെ ഇഷ്ട രുചികൾക്കനുസരിച്ച് ഇവിടെ പാകം ചെയ്തു കൊടുക്കുന്നത്.

ലണ്ടനിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഈ മലയാളി യുവാവ് അച്ഛന്റെ വ്യവസായ പാതയിൽ നിന്നും വ്യതിചലിച്ച് നൂതന സംരംഭമായ ഫാസ്റ്റ് ഫുഡ് മേഖലയിലേക്കാണ് കാലൂന്നിയത് . പഠിച്ച വിഷയത്തിൽ നിന്നും വ്യത്യസ്തമായ രുചിയുള്ള ഭക്ഷണങ്ങൾക്കുള്ള വിപണന സാധ്യതയാണ് ബിരിയാണി ഹൗസിന് തുടക്കം കുറിക്കാൻ വിഷ്ണുവിനെ പ്രേരിപ്പിച്ചത് .

ഇന്ത്യൻ വിപണിയിലെ ഗവേഷണത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഭക്ഷണമായി ബിരിയാണിയെ കണ്ടെത്തിയാതാണ് ഈ മേഖലയിൽ നിക്ഷേപം നടത്താൻ യുവ സംരംഭകനായ വിഷ്ണുവിന് പ്രചോദനമായത് .

2023 ഡിസംബറോടെ ബിരിയാണി ഹൗസിന്റെ നാൽപതിലധികം മാസ്റ്റർ ഫ്രാഞ്ചൈസികൾക്ക് തുടക്കം കുറിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിഷ്ണു അജയ്‌കുമാർ. രുചികരമായ വെജിറേറിയൻ നോൺ വെജിറ്റിയൻ ബിരിയാണികളും , വൈവിധ്യമാർന്ന സ്റ്റാർട്ടറുകളും ഇവിടെ ലഭ്യമാണ്.

മലയാളി യുവാക്കൾ ബിസിനസ്സ് രംഗത്തേക്ക് കടന്ന് വരാൻ മടിക്കുന്ന കാലഘട്ടത്തിലാണ് 24 കാരനായ വിഷ്ണു നൂതന സംരംഭം സധൈര്യം ഏറ്റെടുക്കുന്നത്. മെക്കാനിക്കൽ എഞ്ചിനീയറായ സഹോദരൻ അഖിൽ അജയകുമാർ ഒപ്പമുണ്ട്. ഫൈവ് സ്റ്റാർ നിലവാരമുള്ള അടുക്കളയിലെ സ്വാദിഷ്ടമായ ഭക്ഷണം ഉപഭോക്താക്കളുടെ വയറും മനസ്സും നിറക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് ഈ മേഖലയെ സമ്പന്നമാക്കുന്നത്.

രാജ്യത്ത് 50 -ലധികം ഇനം ദം ബിരിയാണികൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു സ്ഥാപനമാണ് ബിരിയാണി ഹൌസ്. ഓരോ ഉപഭോക്താവിനും ഇഷ്ടപ്പെട്ട രുചികൾ തിരഞ്ഞെടുക്കാനാകുമെന്നതാണ് ബിരിയാണി ഹൌസിനെ വ്യത്യസ്തമാക്കുന്നതെന്ന് അന്താരാഷ്ട്ര വിപണിയിലും സാന്നിധ്യം അറിയിച്ച ഗ്രൂപ്പിന്റെ ചെയർമാൻ സർവേഷ് ചൗബേ പറയുന്നു

അമ്പർനാഥിലെ സാമൂഹിക പ്രവർത്തകനും, യുണിക്കോ ഇൻഫ്രാ എഞ്ചിനീയേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമായ അജയകുമാറിന്റെയും, മനില അജയകുമാറിന്റെയും ഇളയ മകനാണ് ഈ യുവ സംരംഭകൻ .

LEAVE A REPLY

Please enter your comment!
Please enter your name here