കൊങ്കണിലെ പ്രളയ ബാധിതർക്ക് ധനസഹായമെത്തിച്ച് കേരളീയ കേന്ദ്ര സംഘടന

0

ജൂലൈ മാസത്തിൽ മഹാരാഷ്ട്രയിൽ മഹാഡ്  ചിപ്ളുൻ പ്രദേശങ്ങളിൽ   അപ്രതീഷിതമായി കര കവിത്തൊഴുകിയ നദി ഉണ്ടാക്കിയ പ്രളയം മൂലം  ധനാഗമമാർഗം നഷ്ടപ്പെട്ടുപോയ പ്രദേശ വാസികളെ കേരളീയ കേന്ദ്ര സംഘടന  ധന സഹായം നൽകി സഹായിച്ചു.

പ്രളയ ബാധിത പ്രദേശത്തെ  മഹാഡ് മലയാളി സമാജം , ചിപ്ളുൻ മലയാളി സമാജം എന്നീ മലയാളി സമാജങ്ങൾ  കൊങ്കൺ മലയാളി ഫെഡറേഷൻ വഴി നൽകിയ വിശദാംശങ്ങളെ കണക്കിലെടുത്താണ് കേരളീയ കേന്ദ്ര സംഘടന ഈ ധനസഹായം നൽകിയത്.

കഴിഞ്ഞദിവസം ഈ സംരംഭത്തിനായി    കേരളീയ കേന്ദ്ര സംഘടനാ പ്രതിനിധികളായ പ്രസിഡണ്ട് ടി എൻ ഹരിഹരൻ , ജനറൽ സെക്രട്ടറി മാത്യു തോമസ്, ട്രഷറർ  ശ്രീകുമാർ ടി എന്നിവർ നേരിട്ട് മഹാഡിൽ എത്തുകയുണ്ടായി.   സമാജം ഭാരവാഹികളുടെയും  കോൺഫെഡറേഷൻ ഭാരവാഹികളുടെയും യും തദ്ദേശ നിവാസികളുടെയും  സാന്നിദ്ധ്യത്തിൽ  6 ലക്ഷം രൂപയുടെ ധനസഹായം 32 കുടുംബങ്ങൾക്ക് നേരിട്ട്  കൈമാറി.  മുംബൈയിലെ സമാജങ്ങളും അഭ്യുതയ കാംക്ഷികളും ഈ സംരംഭത്തിൽ കെ കെ എസിന് സംഭാവന നൽകിയതായി  ജന സെക്രട്ടറി അറിയിച്ചു.

പ്രസ്തുത യോഗത്തിൽ കൊങ്കൺ മലയാളി  ഫെഡറേഷൻ പ്രസിഡണ്ട് റോയി ഏലിയാസ്  സെക്രട്ടറി ബൈനു ജോർജ്  മഹാഡ് മലയാളി സമാജം പ്രസിഡൻറ് ദിനേശ് നായർ,ചിപ്ളൂൻ   സമാജം ട്രഷറർ മനോജ് പിള്ളൈ  , കെ എം എഫ് വൈസ് പ്രസിഡൻറ് രമേശൻ നായർ എന്നിവർ  സംസാരിച്ചു സമയാസമയങ്ങളിൽ മുംബൈ മലയാളികൾ കേരളത്തിലും മഹാരാഷ്ട്രയിലും നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞു. ഇത്തരം സഹായങ്ങൾ എത്തിച്ച മറ്റു മലയാളി സംഘടനകളോടും വ്യക്തികളോടും കൊങ്കൺ മലയാളി ഫെഡറേഷൻ പ്രത്യേകം നന്ദി പ്രകാശിച്ചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here