കർഷകരെയും യുവാക്കളെയും അവഗണിച്ചു സമ്പന്നന്മാരുടെ പുറകെയാണ് നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി

ധനികരുടെ സംരക്ഷകനാണ് നരേന്ദ്ര മോദിയെന്നും രാജ്യത്തെ കർഷകരെല്ലാം ആശങ്കയിലാണെന്നും രാഹുൽ

0

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആര്‍.എസ്.എസിനേയും നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം.

ധനികരുടെ സംരക്ഷകനാണ് നരേന്ദ്ര മോദിയെന്നും രാജ്യത്തെ കർഷകരെല്ലാം ആശങ്കയിലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. തന്റെ പോരാട്ടം മോദിയുടെ നയങ്ങള്‍ക്കെതിരെയാണെന്നും സര്‍ക്കാര്‍ നയങ്ങൾ സമ്പന്നന്മാർക്ക് വേണ്ടി മാത്രമാണെന്നും രാഹുല്‍ മുംബൈയിൽ പറഞ്ഞു.

കർഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സർക്കാരിന് സമയമില്ല. ലക്ഷക്കണക്കിന് വരുന്ന തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ജോലി നല്‍കാനും നരേന്ദ്ര മോദിക്ക് സമയമില്ല. ഈ സര്‍ക്കാര്‍ സാധാരണക്കാരെ പാടെ അവഗണിച്ചു കൊണ്ടുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.

ബി.ജെ.പിയും ആര്‍.എസ്.എസും കേസുകളിലൂടെയാണ് എന്നെ നിർവീര്യമാക്കുവാൻ ശ്രമിക്കുന്നത്. പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നത്. അതില്‍ ഞങ്ങള്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി

കോടതിയില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ വിദര്‍ഭയില്‍ നിന്നുള്ള കാര്‍ഷിക സംരംഭകനായ ദാദാജി ഖോബ്രാഗഡേയുടെ ബന്ധുക്കളെയും സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ദല്‍ഹിക്ക് മടങ്ങിയത്.


മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യത;
മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകർ. ജാഗ്രത വേണമെന്ന് പോലീസ്

കേരളത്തെ കാത്തിരിക്കുന്നത് അഭിവൃദ്ധിയുടെ നാളുകളെന്ന് യുവ സംരംഭകൻ റിതേഷ്
വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here