മലയാളി അധ്യാപികയുടെ ആകസ്മിക വിയോഗത്തിൽ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ അനുശോചിച്ചു

0

ആലപ്പുഴ ജില്ലയിൽ മുതുകുളം തെക്ക്‌ പുത്തൻ കുളങ്ങര കുടുംബാംഗവും നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റുമായ ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ സഹധർമിണി വിജയലക്ഷ്മി ജി പിള്ള വിട പറഞ്ഞു. 75 വയസ്സായിരുന്നു.

സംസ്‌കാര കർമ്മങ്ങൾ രാവിലെ 11 .00 മണിക്ക് നാസിക് പഞ്ചവടി അമർധാമിൽ വച്ച് നടന്നു.

നാസിക് എൻ എസ് എസ് മഹിളാ വിഭാഗം ആദ്യകാല പ്രസിഡന്റ് ആയിരുന്നു കൂടാതെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായും വിജയലക്ഷ്മി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ സുമനാ മേനോൻ, സുഷമാ പണിക്കർ . മരുമക്കൾ സുനിൽ മേനോൻ, ശ്രീകുമാർ പണിക്കർ , കൊച്ചു മക്കൾ : ദിവ്യാ അദ്വയ്ത് , അദ്വയ്ത് പാണ്ട്യാ , ദീപക് മേനോൻ , ദിനേഷ് പണിക്കർ .

അധ്യാപികയും സാമൂഹിക പ്രവർത്തകയുമായിരുന്ന വിജയലക്ഷ്മിയുടെ ആകസ്‌മിക വേർപാടിൽ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here