കപ്പലിൽ മയക്ക് മരുന്ന് പാർട്ടി; ബോളിവുഡ് സൂപ്പർ താരത്തിന്റെ മകൻ പിടിയിൽ

0

ബോളിവുഡ് സൂപ്പർസ്റ്റാറിന്റെ മകൻ അടക്കം പത്തു പേരെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സംഘം ശനിയാഴ്ച രാത്രി മുംബൈ തീരത്ത് പിടികൂടിയത്.

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട കപ്പലിളിൽ എൻസിബി സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ, ഹാഷിഷ്, എംഡി തുടങ്ങിയ മയക്കുമരുന്ന് പിടിച്ചെടുക്കുകയും നടന്റെ മകൻ അടക്കം പത്തു പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.

സംഭവം ബോളിവുഡിൽ വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. പരിശോധന തുടരുകയാണ്. അന്വേഷണ ഏജൻസിക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സംഘം കപ്പലിൽ യാത്രക്കാരായി കയറിയത്. തുടർന്ന് നടന്ന മിന്നൽ പരിശോധനയിലാണ് മയക്ക് മരുന്ന് കൈവശം വച്ചതിന്റെ പേരിൽ നടനും കൂട്ടാളികളും പിടിയിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here