മുംബൈയിൽ കോവിഡ് മൂന്നാം തരംഗ ഭീഷണിയില്ലെന്ന് ബിഎംസി ഹൈക്കോടതിയിൽ

0

മുംബൈ നഗരത്തിൽ കോവിഡ് മൂന്നാം തരംഗ ഭീഷണി ബാധിക്കില്ലെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ബോംബെ ഹൈക്കോടതിയിൽ പറഞ്ഞു. ഇതുവരെ 42 ലക്ഷത്തിലധികം ആളുകൾക്ക് പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്നാണ് ഇതിന് കാരണമായി നഗരസഭ ഹൈക്കോടതിയിൽ പറഞ്ഞത്.

കൂടാതെ, രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് ശേഷം 82 ലക്ഷത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് ലഭിച്ചു. നിലവിൽ വാക്സിനുകൾക്ക് കുറവില്ലെന്നും മുംബൈ സുരക്ഷിതമാണെന്നും നഗരത്തെ മൂന്നാം തരംഗം ബാധിക്കില്ലെന്നും ബി എം സി കോടതിയെ ധരിപ്പിച്ചു.

വാതിൽപ്പടിയിൽ വാക്സിനേഷൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ മാസം അതിന് അനുമതി നൽകിയിരുന്നു. ഓഗസ്റ്റ് മാസത്തിൽ മഹാരാഷ്ട്ര സർക്കാർ ഈ ഡ്രൈവിന് തുടക്കമിട്ടുകൊണ്ട് ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിൽ രോഗശയ്യയിലുള്ള ആളുകൾക്ക് വീടുതോറും വാക്സിനേഷൻ ആരംഭിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here