റെയിൽവേ സ്റ്റേഷനിൽ കരിപ്പൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

0

ഇക്കഴിഞ്ഞ സെപ്റ്റംബർ 28 നാണ് മുംബൈയിലെ സാന്താക്രൂസ് റെയിൽവേ സ്റ്റേഷനിൽ മധ്യവയസ്കനായ മലയാളിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ബാന്ദ്ര റെയിൽവേ പോലീസ് ഇടപെട്ട് ഇയാളെ കൂപ്പർ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമായി ഡോക്ടർമാർ പറഞ്ഞത്. കൈവശം ഉണ്ടായിരുന്ന ആധാർ കാർഡിൽ നിന്നാണ് മരിച്ചയാൾ കോഴിക്കോട് കരിപ്പൂർ സ്വദേശിയായ സുധാകരൻ നായർ ആണെന്ന് മനസിലായത്. 47 വയസായിരുന്നു. മുംബൈയിൽ ആന്റോപ്പ് ഹിൽ (Antop Hill) അഡ്രസ്സാണ് നൽകിയിരിക്കുന്നത് . എന്നിരുന്നാലും അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ കണ്ടെത്താനായില്ല. മൃതദേഹം ഏറ്റു വാങ്ങാൻ ആരും ഇത് വരെ മുന്നോട്ട് വന്നിട്ടില്ല. ഭൗതിക ശരീരം ഇപ്പോഴും കൂപ്പർ ആശുപത്രി മോർച്ചറിയിലാണ്.

ഫോട്ടോയിൽ കാണുന്ന വ്യക്തിയെ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ GRP ബാന്ദ്ര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മോമിനുമായി ( ASI Momin – 9867782502) ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകനായ മോഹൻ നായർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here