നോർക്ക തിരിച്ചറിയൽ കാർഡ് ക്യാമ്പ് ഒക്ടോബർ 10ന് പൻവേലിൽ

0

പൻവേൽ എസ് എൻ ഡി പി യോഗം ശാഖയുടെ ആഭിമുഖ്യത്തിൽ, ഒക്ടോബർ 10 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.00 മണി വരെ നോർക്ക തിരിച്ചറിയൽ കാർഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡും പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെയും നേട്ടങ്ങൾ പ്രവാസികളായ നമ്മുടെ അംഗങ്ങൾക്കു വിശദീകരിച്ചുതരുവാനും ഈ പദ്ധതിയിൽ അംഗങ്ങൾ ആകുവാനും താത്പര്യം ഒരുക്കുവാനുവാനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരളസർക്കാർ അഡീഷണൽ സെക്രട്ടറിയും നോർക്ക ഡവലപ്പ്മെന്റ് ഓഫീസറുമായ ശ്യാംകുമാർ ക്യാമ്പ് നയിക്കും. പ്രവസികാർഡിന്റെയും ഇൻഷുറൻസ് പരിരക്ഷയുടെയും പ്രവാസിക്ഷേമനിധിയുടെയും പ്രവാസി ഐ.ഡി.കാർഡിന്റെയും ആവശ്യകതയും പ്രാധാന്യവും അംഗങ്ങൾക്ക് വിശദീകരിക്കുവാനും രജിസ്റ്റർ ചെയ്യുവാനുള്ള അവസരമൊരുക്കുവാനും ക്യാമ്പ് പ്രയോജനപ്പെടും.

എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സുമ ജയദാസ് എന്നിവർ പങ്കെടുക്കും.

ക്യാമ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് പൻവേൽ SNDP യോഗം ശാഖാ സെക്രട്ടറി അനിരുദ്ധൻ നാരായണൻ , ശാഖാ പ്രസിഡന്റ് വിജയൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Mob. 8355815166 / 9987417978

LEAVE A REPLY

Please enter your comment!
Please enter your name here