വി ജി എൻ ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തു

0

മുംബൈയിൽ മുളുണ്ട് കൂടാതെ ഡോംബിവ്‌ലി, കല്യാൺ എന്നിവടങ്ങളിൽ ഷോറൂമുകളുള്ള വിജിഎൻ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ വിജി നായരാണ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന നിക്ഷേപകരുടെ ആരോപണത്തെ തുടർന്നായിരുന്നു നടപടി. താനെയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി ജ്വല്ലറി ഉടമയെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കയാണ് കോടതി.

കല്യാൺ നിവാസി ശാലിനി പാട്ടീൽ നൽകിയ പരാതിയിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തിരിക്കുന്നത്.

ഡിസംബറിന് മുൻപ് നിക്ഷേപകരുടെ പണം ഗഡുക്കളായി തിരികെ കൊടുക്കാമെന്നായിരുന്നു ജ്വല്ലറി ഉടമ നൽകിയ വാഗ്ദാനം. വലിയൊരു വിഭാഗം സ്ത്രീകൾ അടങ്ങുന്ന ആയിരക്കണക്കിന് നിക്ഷേപകരാണ് തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. പലരും മക്കളുടെ വിവാഹത്തിനായി സ്വരൂപിച്ച പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണിപ്പോൾ. നാലു പതിറ്റാണ്ടായി സ്വർണാഭരണ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന വി ജി നായർ ഈ മേഖലയിൽ നേടിയെടുത്ത വിശ്വാസ്യതയാണ് ദിവസക്കൂലിക്കാർ അടങ്ങുന്ന നിക്ഷേപകരെ ആകർഷിച്ച പ്രധാന ഘടകം.

അതെ സമയം മുളുണ്ട്, താനെ, കല്യാൺ, നെരൂൾ, പുണെ തുടങ്ങിയ സ്ഥലങ്ങളിൽ ഷോറൂമുകളുള്ള മറ്റൊരു ജ്വല്ലേഴ്‌സിനെതിരെയും സമാനമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ട ഇതര ഭാഷക്കാരടങ്ങുന്ന നൂറു കണക്കിന് നിക്ഷേപകരാണ് കഴിഞ്ഞ ദിവസം അടച്ചിട്ട ഷോറൂമുകൾക്ക് മുൻപിൽ തടിച്ചു കൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here