ആര്യൻ ഖാന് വീട്ടിൽ നിന്ന് കൊണ്ട് വന്ന ഭക്ഷണം വിലക്കി

0

സൂപ്പർ താരം ഷാരൂഖ്ഖാന്റെ മകൻ ആര്യൻ ഖാന് അമ്മ ഗൗരിഖാൻ കൊണ്ടു വന്ന ഭക്ഷണം നൽകാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) വിലക്കി. ആര്യന് ഏറ്റവും ഇഷ്ടപ്പെട്ട മാക്‌ഡോണാൾഡിലെ ബർഗറാണ് ഗൗരി ഖാൻ വാങ്ങി കൊണ്ട് വന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളുടെ പേരിൽ എൻ.സി.ബി. ഭക്ഷണം നൽകുവാൻ വിസമ്മതിച്ചു.

ആര്യൻഖാനും മറ്റു പ്രതികൾക്കും വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് എൻ.സി.ബി. നേരത്തേ വ്യക്തമാക്കിയിരുന്നു. എൻ.സി.ബി. ഉദ്യോഗസ്ഥർ നൽകുന്ന ഭക്ഷണം മാത്രമാണ് ഇവർക്ക് നൽകി വരുന്നത്. വഴിയോരത്തുള്ള കടകളിൽ നിന്നും ഹോട്ടലിൽ നിന്നുമാണ് ഇവർക്കായി ഭക്ഷണം ഏർപ്പാടാക്കിയിരിക്കുന്നത്. പൂരി-ബാജി, പരിപ്പ്-ചോറ്, പോറോട്ട-കറി തുടങ്ങിയ വിഭവങ്ങൾക്കു പുറമേ അടുത്തുള്ള ഹോട്ടലിൽ നിന്ന് ബിരിയാണിയും പുലാവുമാണ് നൽകുന്നത്. കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന്റെ ആവശ്യപ്രകാരം ശാസ്ത്ര പുസ്തകങ്ങൾ വായിക്കാൻ കൊടുത്തിട്ടുണ്ട്.

ഉന്മാദ വിരുന്ന് നടന്ന കോർഡേലിയ ഇംപ്രസ കപ്പൽ ഉടമയെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. കപ്പലിൽ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തിലാണ് കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി ഉടമയെ ചോദ്യം ചെയ്യുന്നത്. എന്നാൽ കോർഡേലിയ ഇംപ്രസ കപ്പലിൽനിന്ന് മയക്കു മരുന്നുകൾ കണ്ടെത്തിയത് നിർഭാഗ്യകരമാണെന്നും തങ്ങൾക്ക് സംഭവവുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി കപ്പലിന്റെ നടത്തിപ്പുകാരായ വാട്ടർവെയ്‌സ് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഡൽഹി ആസ്ഥാനമായുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന സ്വകാര്യ പരിപാടിക്കു വേണ്ടിയാണ് കപ്പൽ ബുക്ക് ബുക്ക് ചെയ്തതെന്നാണ് വാട്ടർവെയ്‌സ് വിശദീകരണം നൽകിയത്. യാത്രക്കാർക്ക് ആരോഗ്യകരമായ വിനോദം നൽകുന്നതിൽ കോർഡേലിയ ക്രൂയിസ് ശ്രദ്ധാലുവാണെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here