നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡ്, പ്രവാസിഇൻഷുറൻസ് പദ്ധതി എന്നിവയുടെ നേട്ടങ്ങൾ വിശദീകരിക്കുവാനും പദ്ധതിയിൽ അംഗങ്ങളാകാൻ അവസരമൊരുക്കുവാനും ഗോരേഗാവ് കേരള കലാ സമിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. . ഒക്ടോബർ 9 ശനിയാഴ്ച രാവിലെ 11.30 മണിമുതല്‍ ഉച്ചക് 2.00 മണിവരെയായിരിക്കും ക്യാമ്പ്.
Venue
M T S Khalsa School
Bangur Nagar, Goregaon West, Mumbai 400104
കേരള സർക്കാർ അഡീഷണൽ സെക്രട്ടറിയും നോർക്ക ഡവലപ്പ്മെന്റ് ഓഫീസറുമായ ശ്യാംകുമാർ ക്യാമ്പ് നയിക്കും.
പ്രവാസി ക്ഷേമനിധിയിൽ ചേരുന്ന ഓരോ വ്യക്തിക്കും അഞ്ചുവർഷം കഴിഞ്ഞ് അറുപത് വയസിനുശേഷം നിലവിൽ ആഭ്യന്തര പ്രവാസികൾക്ക് 3500/-രൂപ പ്രതിമാസ പെൻഷൻ കിട്ടുന്നു.
പ്രവാസി കാർഡ് ഉള്ളവർക്ക് മൂന്നുവർഷത്തെ കാലാവധിയോടു കൂടി 4 ലക്ഷംരൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്.
അപകടമരണം സംഭവിച്ചാൽ കുടുംബത്തിന് 4 ലക്ഷംരൂപയും അപകടം മൂലം അംഗവൈകല്യം സംഭവിച്ചാൽ 2 ലക്ഷംരൂപയും തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് കേരള സർക്കാർ നൽകുന്നതാണ്.
പ്രവാസികാർഡിന് മൂന്നുവർഷത്തേക്ക് രജിസ്ട്രേഷൻ ഫീസായി 315/- രൂപമാത്രം നൽകിയാൽ മതി.
കേരളത്തിന് പുറത്ത് ആറുമാസത്തിൽ കൂടുതൽ താമസമാക്കിയ 18 വയസുമുതൽ 70 ത് വയസുവരെപ്രായമുള്ള എല്ലാ പ്രവാസി മലയാളികൾക്കും പ്രവാസികാർഡ് എടുക്കാവുന്നത് ആണ്.
ഒരു പാസ്പോർട്ട്സൈസ് ഫോട്ടോ, കേരളത്തിന് പുറത്ത് താമസം തെളിയിക്കുന്ന രേഖ(ആധാർകാർഡ്/വാട്ടർബിൽ/ഇലക്ട്രിക്ബിൽ/ടെലഫോൺബിൽ എന്നിവയിൽ ഒന്ന്) എന്നിവയാണ് രജിസ്ട്രേഷന് ആവശ്യമുള്ളത്.
പ്രവാസി ഐഡി കാർഡ് എടുത്തശേഷം 18 വയസിനും 59 നും ഇടയിൽ പ്രായമുള്ള സർക്കാൻ സർവ്വീസിൽ ഒഴികെയുള്ളവർക്ക് പ്രവാസി പെൻഷൻ പദ്ധതിയിൽ ചേരാവുന്നതാണ്.
55 വയസിനുശേഷം ആണ് പെൻഷൻ പദ്ധതിയിൽ ചേരുന്നത് എങ്കിൽ മാസം 100/- രൂപാ വീതം അടച്ചാൽ അഞ്ചു വർഷത്തിനു ശേഷം പ്രതിമാസം 3500/-രൂപാവീതം പെൻഷൻലഭ്യമായിതുടങ്ങും.
18 വയസുകഴിഞ്ഞ എല്ലാവരും ഫോമുകൾ പൂരിപ്പിച്ച് ഒരുഫോട്ടോയും ആധാർകാർഡ് കോപ്പിയും സഹിതം എത്തിക്കേണ്ടത് ആണ്.
പ്രവാസി തിരിച്ചറിയിൽ കാർഡ് – ആനുകൂല്യങ്ങൾ
1) കാരുണ്യം; ഇതര സംസ്ഥാനങ്ങളിൽവച്ച് മരണപ്പെടുന്നവരുടെ മൃതദേഹം കേരളത്തിലെ സ്വഭവനത്തിൽ എത്തിക്കുന്നതിനുള്ള ചെലവ്.
2) സാന്ത്വനം; പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസം ആക്കുന്നവർക്ക് പെൺമക്കളുടെ വിവാഹം, രോഗങ്ങൾ എന്നിവക്ക് സാമ്പത്തിക സഹായം.
3) നാട്ടിൽ സ്ഥിര താമസമാകുന്നവർക്ക് യാതൊരു ഈടുമില്ലാതെ 10 ലക്ഷം രൂപ വരെ വായ്‌പ്പാ പദ്ധതി.
4) ലൈംഗിക അതിക്രമം, സ്വത്ത് തർക്കം എന്നിവകക്ക് നിയമസഹായം.
5) വിദേശ ജോലികൾക്ക് വെരിഫൈ ചെയ്യാൻ സഹായം.
70 വയസ്സിനു മുകളിലുള്ളവരും നോർക്ക തിരിച്ചറിയൽ കാർഡിന് അർഹരാണെന്ന് ശ്യാംകുമാർ അറിയിച്ചു.
അന്വേഷണങ്ങൾക്ക്
1) Mr. Ramesh Nair 9833721527
2) Mr Subhash Menon – 9720117560
3) Mr Ramdas Nair – 9821126806
4) Adv .Murali Panicker – 9768127866