ആര്യൻ ഖാന് ജാമ്യമില്ല; ആർതർ റോഡ് ജയിലിലേക്ക്

0

മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. ആര്യൻ ഖാൻ ഇപ്പോൾ മുംബൈ ആർതർ റോഡ് ജയിലിൽ എൻസിബിയുടെ കസ്റ്റഡിയിലാണ്.

മുംബൈയിൽ ആഡംബര കപ്പലിലെ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെയും മറ്റ് അഞ്ച് പേരേയുമാണ് ആർതർ റോഡ് ജയിലിലെക്ക് അയച്ചത്. ജയിലിലെ ക്വാറൻ്റൈൻ ബാരക്ക് ആയ ഒന്നാം നമ്പർ ബാരക്കിലായിരിക്കും ഇവരെ പ്രവേശിപ്പിക്കുക. ജയിലിൻ്റെ ഒന്നാം നിലയിലാണ് ഈ ബാരക്കുള്ളത്. ജയിലിൽ അഞ്ച് ദിവസത്തേക്ക് ആര്യൻ ഖാനും സംഘവും ക്വാറൻ്റീനിൽ കഴിയണം. ആര്യൻ ഖാന് ഇപ്പോൾ ജയിൽ യൂണിഫോമിന്റെ ആവശ്യമില്ല.

അതേസമയം കസ്റ്റഡിയില്‍ വേണമെന്ന എന്‍.സി.ബിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യംചെയ്യലുകള്‍ ആവശ്യമില്ലെന്ന് പറഞ്ഞാണ് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ആഡംബര കപ്പലിൽ നടന്ന പാർട്ടിയിൽ ആര്യന്‍ ക്ഷണിതാവായിരുന്നുവെന്നും പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആര്യന്റെ അഭിഭാഷകന്‍ വാദിച്ചത്.

ആര്യനും മറ്റ് പ്രതികളും ജെ ജെ ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നടത്തി മെഡിക്കൽ ഫിറ്റ് ഉറപ്പാക്കിയാണ് . ആർതർ റോഡ് ജയിലിലേക്ക് അയക്കുന്നത്. കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണ് എന്നിരിക്കെയാണ് ഇന്ന് രാവിലെ ടെസ്റ്റ് പൂർത്തിയാക്കിയിരുന്നു.

ആര്യന്റെ ഫോണ്‍ അടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് എന്‍.സി.ബി അയച്ചിരുന്നു. കേസില്‍ ഇതുവരെ 17 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി നിഷേധിക്കുമ്പോൾ ഇന്ന് അമ്മ ഗൗരി ഖാന്റെ ജന്മദിനമാണെന്നത് തികച്ചും യാദൃശ്ചികം. ആര്യന് നൽകാൻ ഗൗരി ഖാൻ ഭക്ഷണം കൊടുത്തയിച്ചിരുന്നുവെങ്കിലും നൽകാൻ എൻ സി ബി അനുവദിച്ചില്ല. ഷാരൂഖ് ഖാന്റെ മകന് ജയിലിൽ പ്രത്യേക പരിഗണന ഉണ്ടായിരിക്കില്ല. കോടതി വിധി വരുന്നത് വരെ ജയിൽ ഭക്ഷണം മാത്രമായിരിക്കും ആര്യൻ ഖാന് നൽകുക. പുറത്ത് നിന്നുള്ളതോ വീട്ടിൽ നിന്നുള്ളതോ ആയ ഭക്ഷണം അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here