വേൾഡ് മലയാളി കൗൺസിൽ ഓൺലൈൻ പഠനത്തിനായി ടാബുകൾ വിതരണം ചെയ്തു

0

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ടാബുകൾ വിതരണം ചെയ്തു.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് അമ്പതോളം കുട്ടികൾക്കാണ് ഓൺലൈൻ പഠനത്തിനായി ടാബുകൾ കൈമാറിയത്

അന്ധേരി സാകിനാക്കയിൽ വച്ച് നടന്ന ചടങ്ങിൽ മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി പോൾ പറപ്പിള്ളിയും സന്നിഹിതനായിരുന്നു.

ജനജീവിതം പാടെ മാറ്റി മറിച്ച കോവിഡ് കാലം വിദ്യാഭ്യാസ മേഖലയെയും ഏറെ പ്രതിസന്ധിയിലാക്കി. ഓൺലൈൻ പഠന സൗകര്യമില്ലാത്ത അനവധി കുട്ടികളും മാതാപിതാക്കളും പഠനം മുന്നോട്ടു കൊണ്ടു പോകുവാൻ കഷ്ടപ്പെടുന്നതിനാലാണ് ഇത്തവണ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസിഡൻ്റ് കെ കെ നമ്പ്യാർ പറഞ്ഞു. .

പോയ വർഷങ്ങളിൽ HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയിരുന്നു.

വിദ്യാഭ്യാസ മേഖലയിലുള്ള സഹായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇത്തവണ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ടാബുകൾ നൽകുവാൻ തീരുമാനിച്ചതെന്ന് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ചെയർമാൻ ഗോകുൽദാസ് മാധവൻ പറഞ്ഞു . നിലവിലെ കോവിഡ് സാഹചര്യത്തിൽ അപേക്ഷകൾ നൽകിയിരുന്ന ചില കുട്ടികൾക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല. ഈ കുട്ടികൾക്ക് വീടുകളിൽ എത്തിച്ചു നൽകുവാനുള്ള സംവിധാനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എം കെ നവാസ് അറിയിച്ചു.

ഓൺലൈൻ പഠന സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് വലിയ അനുഗ്രമായി വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ സഹായം. .

കോവിഡ് കാലത്ത് നിരവധി നിർധനർക്ക് കൈത്താങ്ങായിരുന്നു സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച മലയാളി സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here