മുംബൈയിലേക്കുള്ള പുഷ്പക് എക്‌സ്പ്രസിൽ യുവതി കൂട്ടമാനഭംഗത്തിനിരയായി; 4 പേർ പിടിയിൽ

0

മധ്യ റെയിൽവേ റൂട്ടിൽ മഹാരാഷ്ട്രയിലെ ഇഗത്പുരി-കാസറ റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ 20 വയസ്സുള്ള പെൺകുട്ടിയെ അജ്ഞാതരായ ചിലർ കൂട്ട ബലാത്സംഗം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് (ജിആർപി) നാല് പേരെ അറസ്റ്റ് ചെയ്തു.

എക്സ്പ്രസ് ട്രെയിൻ മലയിടുക്ക് ഭാഗത്തു കൂടി സഞ്ചരിച്ചപ്പോഴായിരുന്നു കുറ്റകൃത്യം നടന്നതെന്ന് മുംബൈ ജിആർപിയുടെ പോലീസ് കമ്മീഷണർ ഖാലിദ് പറഞ്ഞു.

ട്രെയിൻ കസറയിൽ എത്തിയപ്പോഴാണ് സഹയാത്രികർ സഹായത്തിനായി വിളിച്ചത്. തുടർന്നാണ് പോലീസെത്തി നാല് പ്രതികളെ പിടികൂടിയത് .

ഇരയെ വനിതാ പോലീസ് ചേർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തെളിവുകൾ ശേഖരിച്ച ശേഷം പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ മുൻകാല റെക്കോർഡുകളും പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here