ലോകകപ്പ് മാമാങ്കത്തിന്റെ ആവേശ തിമിർപ്പിലാണ് ലോകം. കാൽപ്പന്തു കളിയുടെ ആരവം മുംബൈ നഗരത്തെയും ആവേശത്തിലാക്കിയിരിക്കയാണ്. അഞ്ചു തവണ ദേശീയ ഫുട്ബാൾ ചാമ്പ്യൻ ആയിരുന്ന ബിന്ദു പ്രസാദ് തന്റെ പ്രിയപ്പെട്ട സ്പോർട്ടിനെ കുറിച്ച് സംസാരിച്ചത് ഒട്ടും ആവേശം ചോരാതെയാണ്.
നവി മുംബൈയിലെ സാമൂഹിക പ്രവർത്തകനായ സാബു ഡാനിയൽ ഒരു പഴയ ഫുട്ബാൾ ചാമ്പ്യനാണ്. കാൽപ്പന്തു കളിയിൽ പപ്പയേക്കാൾ കേമന്മാരാണ് മക്കളായ സാനുവും സിനുവും. ഈ മിടുക്കന്മാർ വാരിക്കൂട്ടിയ ട്രോഫികൾ കൊണ്ട് നിറഞ്ഞിരിക്കായാണ് സാബു ഡാനിയലിന്റെ ബേലാപ്പൂരിലെ വിശാലമായ വീട്. ഫുട്ബാളിൽ പ്രചോദനം പപ്പയാണെന്നാണ് സാനു പറയുന്നത്.
ക്രിക്കറ്റ് തരംഗമാണെങ്കിൽ ഫുട്ബാൾ മലയാളികൾക്ക് ചങ്കാണെന്നാണ് ബിജു രാമന്റെ പക്ഷം. മുംബൈയിൽ ലോജിസ്റ്റിക് വ്യവസായ രംഗത്തെ പ്രമുഖനായ ഈ തൃശൂർക്കാരൻ കാൽപ്പന്തു കളിയെ ഇഷ്ടപ്പെടാൻ കാരണങ്ങൾ ഏറെയാണ്.
പൊതുവെ സ്ത്രീകൾ കടന്നു വരാത്ത കായിക രംഗമാണ് കാൽപ്പന്തു കളി. മുബൈയിൽ സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥയായ ബിന്ദു പ്രസാദിന് അത് കൊണ്ട് തന്നെ ഈ രംഗത്തെക്കുള്ള കടന്നു വരവ് അത്രക്ക് എളുപ്പമായിരുന്നില്ല.
ലോകകപ്പിന്റെ വിജയം ഉറ്റുനോക്കുകയാണ് നഗരത്തിലെ ഫുട്ബോൾ പ്രേമികളും . ആര് ജയിക്കുമെന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് പലരും നൽകിയത്.
എന്തൊക്കെയായാലും മഹാ നഗരത്തിൽ കാൽപ്പന്തു കളിയെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നവരിൽ കൂടുതലും മലയാളികൾ തന്നെയാണ്.
Watch action packed special feature in
on Sunday @ 7.30 am in KAIRALI TV
ആരോടും പരിഭവമില്ല ; ജയിൽ മോചിതനായ അറ്റ്ലസ് രാമചന്ദ്രൻ മനസ്സ് തുറക്കുന്നു
രാജ്യത്തെ ആദ്യ ഉല്ലാസകപ്പൽ മുംബൈയിൽ നിന്നും ഗോവയിലേക്ക്
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ