നോർക്ക തിരിച്ചറിയിൽ ക്യാമ്പിന് ഗോരെഗാവിൽ മികച്ച പ്രതികരണം

0

മുംബൈ ഗോരെഗാവിൽ ബാങ്കുർ നഗർ എം ടി എസ് സ്കൂളിൽ അങ്കണത്തിൽ കഴിഞ്ഞ ശനിയാഴ്ച സംഘടിപ്പിച്ച നോർക്ക തിരിച്ചറിയൽ കാർഡ് ക്യാമ്പിന് മികച്ച പ്രതികരണം. ഒക്ടോബർ 9 ന് രാവിലെ 11.30 മണിമുതല്‍ ഉച്ചക് 2.00 മണിവരെ ഗോരെഗാവ് കേരള കലാ സമിതിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് നയിച്ച കേരള സർക്കാർ അഡീഷണൽ സെക്രട്ടറിയും നോർക്ക ഡവലപ്പ്മെന്റ് ഓഫീസറുമായ ശ്യാംകുമാറിനെ കലാസമിതി കമ്മിറ്റി ഭാരവാഹികൾ ചേർന്ന് പുച്ചെണ്ടു നൽകി സ്വീകരിച്ചു. തുടർന്ന് തിരിച്ചറിയൽ കാർഡിന്റെ ആവശ്യകതയെയും നേട്ടങ്ങളെയും കുറിച്ച് ക്യാമ്പിൽ പങ്കെടുത്തവർക്ക് വിശദീകരിച്ചു.ക്യാമ്പിൽ പങ്കെടുത്തവരിൽ 300ഓളം പേരാണ് കാർഡിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here