മഹാരാഷ്ട്ര ബന്ദ്; കല്യാൺ ഡോംബിവലിയിലും വ്യാപക പ്രതിഷേധം

0

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര ഭരണ സഖ്യം ഒക്ടോബർ 11 ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. എൻസിപി, കോൺഗ്രസ്, ശിവസേന എന്നിവയുടെ ഭരണ സഖ്യമായ മഹാരാഷ്ട്ര വികാസ് അഘാദി ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദിന്റെ ഭാഗമായി കല്യാൺ ഡോംബിവലിയിലും കടകൾ അടപ്പിച്ചു പ്രതിഷേധിച്ചു

പ്രദേശത്തെ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആന്റണി ഫിലിപ്പ് പ്രതിഷേധ റാലി ഉത്ഘാടനം ചെയ്തു. കല്യാൺ ഡോംബിവലി ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജുരാജൻ, ജനറൽ സെകട്ടറിമാരായ ജോയി നെല്ലൻ, ശാമറാവു ജാദവ്, ശിവസേനാ നിൽജാ ശാഖാ പ്രമുഖ് സുഭാഷ് പാട്ടിൽ, ഉപജില്ലാ പക്രമുഖ് ഭഗവാൻ പാഠിൽ, ശിവസേനാ വിധാൻ സഭാധികാരി മുകേഷ് ബോയിർ എൻസിപി നിൽജേ സെക്രട്ടറി ദീപക് ജാദവ് എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് അഗാഡി പ്രവർത്തകർ പ്രതിക്ഷേധ റാലിയിൽ പങ്കെടുത്തു.

കർഷകരോടുള്ള സ്നേഹവും യോഗി മോദി സർക്കാരിന്റെ കർഷ വിരുദ്ധ പ്രവർത്തനങ്ങളിലുള്ള രോക്ഷവും പ്രകടിപ്പിച്ച് വ്യാപാരികൾ കടകൾ അടച്ച് സമരത്തിന് പിന്തുണ നൽകി.

ALSO READ  |  മഹാരാഷ്ട്ര ബന്ദ്; കല്ലേറിനെ തുടർന്ന് മുംബൈയിൽ ബസുകൾ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here