മഹാരാഷ്ട്രയിൽ ജനപിന്തുണയോടെ ബന്ദ് പൂർണമെന്ന് ജോജോ തോമസ്

0

മഹാവികാസ് അഗാഡി സഖ്യം പ്രഖ്യാപിച്ച മഹാരാഷ്ടാ ബന്ദിന് പൊതുജനങ്ങളുടെ വന്‍പിന്തുണ ലഭിച്ചതാണ് വിജയമായി മാറാൻ കാരണമായതെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.

മുംബൈ നഗരം ഉൾപ്പടെ നിരവധി പ്രദേശങ്ങളിൽ കടകമ്പോളങ്ങള്‍ അടച്ചു വ്യാപാരികളും ചെറുകിട ഫാക്ടറിയുടമകളും കര്‍ഷകര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചു. പൊതുഗതാഗതവും തടസ്സപ്പെട്ടു. മുംബൈയിൽ ചില സ്ഥലങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങളെ തുടർന്ന് നഗരത്തിലെ ബസ് സർവീസുകൾ റദ്ദാക്കിയിരുന്നു.

രാജ്ഭവനു മുന്നില്‍ മൗനമാചരിച്ച് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തിൽ സംസ്ഥാന പ്രസിഡൻറ്റ് നാനാ പട്ടോളെയുടെ നേതൃത്തിൽ സംസ്ഥാന മന്ത്രിമാരായ ബാലാ സാഹിബ് തോറാട്ട്, അശോക് ചവാൻ യശുമതി ഠാക്കൂർ അസലം ഷെയ്ക്ക്, സംസ്ഥാന ഭാരവാഹികളായ എം പി സി സി ജനറൽ സെക്രട്ടറി
ജോജോ തോമസ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here