പൂനെയിലെ സ്ത്രീധന മരണം; ഭർത്താവും അമ്മയും അറസ്റ്റിൽ

0

പൂനെ ബോസരിയിലാണ് ഒക്ടോബർ 6 ന് മലയാളി യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവ് അഖിലും അമ്മ സുധയും ഇന്ന് അറസ്റ്റിലായിരിക്കുന്നത്. ഒക്ടോബർ 8 ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഡൽഹിയിൽ പഠിച്ചു വളർന്ന പ്രീതിയുടെ വിവാഹം ഒരു മാട്രിമോണിയൽ വെബ്സൈറ്റ് വഴിയായിരുന്നു നടന്നത്. പ്രീതി ഫാഷൻ ഡിസൈനിങ് കഴിഞ്ഞ ശേഷമായിരുന്നു വിവാഹം. പൂനെയിൽ ടയർ ഫാക്ടറി ഉണ്ടെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചായിരുന്നു വിവാഹമെന്ന് പ്രീതിയുടെ പിതാവ് മധുസൂദനൻ പറയുന്നു.

അഖിലും അമ്മ സുധയും

വിവാഹത്തിന് 120 പവൻ സ്വർണ്ണവും പിന്നീട് ആവശ്യപ്പെട്ട [പ്രകാരം 80 ലക്ഷം രൂപയും കൊടുത്തിരുന്നെന്നും മധുസൂദനൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ട് അഖിൽ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് മധുസൂദനൻ പോലീസിൽ പരാതിപ്പെട്ടു. 3 കോടി രൂപയോളം ഇവർക്ക് കടബാധ്യത ഉണ്ടെന്ന് പറഞ്ഞായിരുന്നു പ്രീതിയെ അഖിൽ പണത്തിന് വേണ്ടി പീഡിപ്പിച്ചിരുന്നത്. ദേഹോപദ്രവം ശരീരത്തിൽ ഉണ്ടാക്കിയ മുറിപ്പാടുകളുടെ ഫോട്ടോകൾ പ്രീതി തന്റെ സുഹൃത്തുമായി പങ്കു വച്ചിരുന്നു. എന്നിരുന്നാലും താൻ അനുഭവിച്ചിരുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ പ്രീതി രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല

ആക്ഷൻ കൗൺസിൽ രൂപികരിച്ചു

പൂനെയിൽ സന്നദ്ധ സംഘടനയായ കൈരളി ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചുവെന്ന് സംഘടനയുടെ ചെയർമാൻ എം വി പരമേശ്വരൻ അറിയിച്ചു. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന പീഡനങ്ങൾക്ക് അറുതി വരണമെന്നും ഇത്തരം അനീതിക്കെതിരെ പോരാടാനും കുടുംബത്തിന് നീതി ഉറപ്പാക്കുകയുമാണ് ആക്ഷൻ കൗൺസിൽ
ലക്ഷ്യമിടുന്നതെന്നും പരമേശ്വരൻ പറഞ്ഞു.

ALSO READ  | പൂനെയിൽ മലയാളി യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here