മുംബൈ എയർപോർട്ട്; ആഭ്യന്തര വിമാന സർവീസുകൾക്കായി ടെർമിനൽ 1 നാളെ മുതൽ വീണ്ടും തുറക്കും

0

മുംബൈ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട് (CSMIA) ആഭ്യന്തര വിമാന സർവീസുകൾക്കായി ടെർമിനൽ 1 നാളെ ഒക്ടോബർ 13 മുതൽ വീണ്ടും തുറന്ന് ആഭ്യന്തര പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

വാരാന്ത്യവും ഉത്സവ സീസണും മൂലമുണ്ടായ തിരക്ക് കാരണം ഒക്ടോബർ 8 -ന് ടെർമിനലിൽ പര്യാപ്തമായ ക്രമീകരണങ്ങൾ ഒരുക്കാൻ സാധിക്കാതിരുന്നത് ഏറെ യാത്രക്കാർക്ക് വിമാനം നഷ്ടമാകുന്നതിന് കാരണമായിരുന്നു. ഉത്സവ സീസണെ വരവേൽക്കാൻ ഒക്ടോബർ 20 മുതൽ ടെർമിനൽ ഒന്ന് വീണ്ടും തുറക്കാനുള്ള മുംബയ് എയർപോർട്ട് തീരുമാനമാണ് നേരത്തേയാക്കി നാളെ മുതൽ പുനരാരംഭിക്കുന്നത്.

ടെർമിനൽ രണ്ടിലുണ്ടായ പ്രശ്നങ്ങളുടെ ഫലമായി മുംബയ് എയർപോർട്ടിൽ നിന്നും വെള്ളിയാഴ്ച രാവിലെയുള്ള ഒട്ടുമിക്ക ആഭ്യന്തര ഫ്ളൈറ്റുകളും കാലതാമസം നേരിട്ടതിന്റെ ഫലമായി ബോർഡിംഗ് ഗേറ്റിലേക്കെത്താൻ യാത്രക്കാർക്ക് നീണ്ട വരികളിൽ നിൽക്കേണ്ടതായി വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here