ആര്യൻ ഖാൻ മന്നത്തിലേക്ക് മടങ്ങുമോ? കോടതി ഇന്ന് തീരുമാനിക്കും

0

ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ പിടിയിലായ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും. അഭിഭാഷകരുടെ വാദം കേട്ടതിന് ശേഷം കോടതിയുടെ ഇന്നത്തെ തീരുമാനം.

കഴിഞ്ഞ 11 ദിവസമായി എൻ സി ബി കസ്റ്റഡിയിലും, ആർതർ റോഡ് ജയിലിലുമായി കഴിയുന്ന താര പുത്രന് ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവർ മന്നത്തിൽ എത്തി വിവരങ്ങൾ തിരക്കിയിരുന്നു. ആമിര്‍ ഖാന്‍, സുനില്‍ ഷെട്ടി, രവീണ ടണ്ടണ്‍ എന്നിവരും ആര്യന്‍ ഖാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അറസ്റ്റിലായ ദിവസം മുതൽ പ്രമുഖ അഭിഭാഷകൻ സതീഷ് മാനെ ഷിന്ദേയാണ് ആര്യന്റെ ജാമ്യത്തിനായി ശ്രമിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് തവണയും കോടതി ആര്യൻ ഖാന് ജാമ്യം നിഷേധിക്കുകയായിരുന്നു. ലഹരിമരുന്ന് പിടിച്ചെടുക്കാതെ ജയിലിൽ കിടക്കേണ്ടി വന്ന ആദ്യ വ്യക്തിയാണ് ആര്യൻ ഖാനെന്നാണ് അഭിഭാഷകൻ പ്രത്യേക കോടതിയിൽ ബോധിപ്പിച്ചത്.

എന്നാൽ സെഷൻസ് കോടതിയിൽ ആര്യൻ ഖാനുവേണ്ടി ഹാജരായത് മുംബൈയിലെ പ്രമുഖ അഭിഭാഷകൻ അമിത് ദേശായിയാണ്. സൽമാൻ ഖാനുവേണ്ടി വാഹനാപകടക്കേസിൽ വാദിച്ച അഭിഭാഷകനാണ് അമിത് ദേശായി. അഡ്വക്കേറ്റ് ദേശായിയുടെ വാദങ്ങൾ കേട്ട സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സേത്ന ഇന്ന് മറുപടി നൽകും. ഇതിന് ശേഷമായിരിക്കും കോടതി വിധി

ഒക്ടോബർ രണ്ടിന് രാത്രിയിലാണ് കോർഡെലിയ എന്ന ആഡംബരക്കപ്പലിൽ നടന്ന ലഹരി വിരുന്നിനിടയിൽ ആര്യൻ ഖാനടക്കം എട്ടുപേർ അറസ്റ്റിലാകുന്നത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രണ്ട് വിദേശികളടക്കം 12 പേർ അറസ്റ്റിലായി. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ആര്യനടക്കം 13 പേരെ ആർതർ റോഡ് ജയിലിലേക്കയക്കുകയായിരുന്നു.

ആര്യനോടൊപ്പം കേസിലെ മറ്റു പ്രതികളും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആര്യന്റെ സുഹൃത്ത് അർബാസ് മർച്ചന്റിൽ നിന്ന്‌ ആറു ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തുവെന്ന എൻ.സി.ബി. യുടെ വാദം സി.സി.ടി.വി. ദൃശ്യത്തിലൂടെ പൊളിക്കാൻ കഴിയുമെന്നാണ് അഭിഭാഷകന്റെ പ്രതീക്ഷ.

ഇതിനിടെ റെയ്ഡ് നടത്തിയ എന്‍സിബി ഉദ്യോഗസ്ഥര്‍ക്കെതിരെ മഹാരാഷ്ട്ര പൊലീസ് ചാരവൃത്തി നടത്തുന്നുവെന്നാണ് ആരോപണവുമായി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ രംഗത്തെത്തി. മഹാരാഷ്ട്ര പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here